സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഇയ്യോബ്
1. അതിന്നു ശൂഹ്യനായ ബില്‍ദാദ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2. നിങ്ങള്‍ എത്രത്തോളം മൊഴികള്‍ക്കു കുടുക്കുവേക്കും? ബുദ്ധിവെപ്പിന്‍ ; പിന്നെ നമുക്കു സംസാരിക്കാം.
3. ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങള്‍ നിങ്ങള്‍ക്കു അശുദ്ധരായ്തോന്നുന്നതും എന്തു?
4. കോപത്തില്‍ തന്നെത്താന്‍ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിര്‍ജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
5. ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.
6. അവന്റെ കൂടാരത്തില്‍ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും.
7. അവന്‍ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8. അവന്റെ കാല്‍ വലയില്‍ കുടുങ്ങിപ്പോകും; അവന്‍ കണിയിന്‍ മീതെ നടക്കും.
9. പാശം അവന്റെ കുതികാലിന്നു പിടിക്കും; അവന്‍ കുടുക്കില്‍ അകപ്പെടും.
10. അവന്നു നിലത്തു കുരുകൂ മറെച്ചുവേക്കും; അവനെ പിടിപ്പാന്‍ പാതയില്‍ വല ഒളിച്ചു വേക്കും.
11. ചുറ്റിലും ഘോരത്വങ്ങള്‍ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടര്‍ന്നു അവനെ വേട്ടയാടും.
12. അവന്റെ അനര്‍ത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നിലക്കുന്നു.
13. അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂല്‍ അവന്റെ അവയവങ്ങളെ തിന്നുകളയും.
14. അവന്‍ ആശ്രയിച്ച കൂടാരത്തില്‍നിന്നു അവന്‍ വേര്‍ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.
15. അവന്നു ഒന്നുമാകാത്തവര്‍ അവന്റെ കൂടാരത്തില്‍ വസിക്കും; അവന്റെ നിവാസത്തിന്മേല്‍ ഗന്ധകം പെയ്യും.
16. കീഴെ അവന്റെ വേര്‍ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.
17. അവന്റെ ഔര്‍മ്മ ഭൂമിയില്‍നിന്നു നശിച്ചുപോകും; തെരുവീഥിയില്‍ അവന്റെ പേര്‍ ഇല്ലാതാകും.
18. അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തില്‍നിന്നു അവനെ ഔടിച്ചുകളയും.
19. സ്വജനത്തില്‍ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്റെ പാര്‍പ്പിടം അന്യന്നുപോകും.
20. പശ്ചിമവാസികള്‍ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂര്‍വ്വദിഗ്വാസികള്‍ക്കു നടുക്കംപിടിക്കും.
21. നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.

Notes

No Verse Added

Total 42 Chapters, Current Chapter 18 of Total Chapters 42
ഇയ്യോബ് 18

×

Alert

×

malayalam Letters Keypad References