3. ഞാന്‍ നിഷ്കളങ്കമാര്ഗ്ഗത്തില് ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്റെ അടുക്കല്‍ വരും? ഞാന്‍ എന്റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
|
4. ഞാന്‍ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പില്‍ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അതു എന്നോടു ചേര്‍ന്നു പറ്റുകയില്ല.
|
6. കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹായിക്കയില്ല.
|
7. ദേശത്തിലെ വിശ്വസ്തന്മാര് എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേല്‍ ഇരിക്കുന്നു; നിഷ്കളങ്കമാര്ഗ്ഗത്തില് നടക്കുന്നവന് എന്നെ ശുശ്രൂഷിക്കും.
|
8. വഞ്ചനചെയ്യുന്നവന് എന്റെ വീട്ടില്‍ വസിക്കയില്ല; ഭോഷകു പറയുന്നവന് എന്റെ മുമ്പില്‍ ഉറെച്ചുനില്ക്കയില്ല.
|
9. യഹോവയുടെ നഗരത്തില്‍നിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാന്‍ രാവിലെതോറും നശിപ്പിക്കും.
|