സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യേഹേസ്കേൽ
1. അനന്തരം അവന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണഡ"ത്തിലേക്കു എന്നെ കൊണ്ടുചെന്നു.
2. അതിന്റെ മുന്‍ ഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.
3. അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
4. മണ്ഡപങ്ങളുടെ മുമ്പില്‍ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകള്‍ വടക്കോട്ടായിരുന്നു.
5. കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളില്‍നിന്നും നടുവിലത്തേവയില്‍നിന്നും എടുത്തതിനെക്കാള്‍ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളില്‍നിന്നു നടപ്പുരകള്‍ക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.
6. അവ മൂന്നു നിലയായിരുന്നു; എന്നാല്‍ അവേക്കു പ്രാകാരങ്ങളുടെ തൂണുകള്‍പോലെ തൂണുകള്‍ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
7. പുറമെ മണ്ഡപങ്ങളുടെ നീളത്തില്‍ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുന്‍ വശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.
8. പുറത്തെ പ്രാകാരത്തിലേക്കു ദര്‍ശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാല്‍ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
9. പുറത്തെ പ്രാകാരത്തില്‍നിന്നു ഇവയിലേക്കു കടന്നാല്‍ കിഴക്കോട്ടു ഈ മണ്ഡപങ്ങള്‍ക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
10. കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കല്‍ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു.
11. അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.
12. തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങള്‍ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കല്‍ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാല്‍ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കല്‍ തന്നേ.
13. പിന്നെ അവന്‍ എന്നോടു കല്പിച്ചതുമുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാര്‍ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവര്‍ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ.
14. പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതില്‍ പ്രവേശിപ്പാന്‍ ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവര്‍ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവര്‍ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.
15. അവന്‍ അകത്തെ ആലയം അളന്നു തീര്‍ന്നശേഷം, കിഴക്കോട്ടു ദര്‍ശനമുള്ള വാതില്‍ക്കല്‍ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു.
16. അവന്‍ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
17. അവന്‍ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
18. അവന്‍ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
19. അവന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം.
20. ഇങ്ങനെ അവന്‍ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മില്‍ വേറുതിരിപ്പാന്‍ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതില്‍ അതിന്നു ചുറ്റും ഉണ്ടായിരുന്നു.

Notes

No Verse Added

Total 48 Chapters, Current Chapter 42 of Total Chapters 48
യേഹേസ്കേൽ 42:1
1. അനന്തരം അവന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണഡ"ത്തിലേക്കു എന്നെ കൊണ്ടുചെന്നു.
2. അതിന്റെ മുന്‍ ഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.
3. അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
4. മണ്ഡപങ്ങളുടെ മുമ്പില്‍ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകള്‍ വടക്കോട്ടായിരുന്നു.
5. കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളില്‍നിന്നും നടുവിലത്തേവയില്‍നിന്നും എടുത്തതിനെക്കാള്‍ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളില്‍നിന്നു നടപ്പുരകള്‍ക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.
6. അവ മൂന്നു നിലയായിരുന്നു; എന്നാല്‍ അവേക്കു പ്രാകാരങ്ങളുടെ തൂണുകള്‍പോലെ തൂണുകള്‍ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
7. പുറമെ മണ്ഡപങ്ങളുടെ നീളത്തില്‍ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുന്‍ വശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.
8. പുറത്തെ പ്രാകാരത്തിലേക്കു ദര്‍ശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാല്‍ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
9. പുറത്തെ പ്രാകാരത്തില്‍നിന്നു ഇവയിലേക്കു കടന്നാല്‍ കിഴക്കോട്ടു മണ്ഡപങ്ങള്‍ക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
10. കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കല്‍ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു.
11. അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.
12. തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങള്‍ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കല്‍ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാല്‍ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കല്‍ തന്നേ.
13. പിന്നെ അവന്‍ എന്നോടു കല്പിച്ചതുമുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാര്‍ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവര്‍ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. സ്ഥലം വിശുദ്ധമല്ലോ.
14. പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതില്‍ പ്രവേശിപ്പാന്‍ ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവര്‍ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവര്‍ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.
15. അവന്‍ അകത്തെ ആലയം അളന്നു തീര്‍ന്നശേഷം, കിഴക്കോട്ടു ദര്‍ശനമുള്ള വാതില്‍ക്കല്‍ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു.
16. അവന്‍ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
17. അവന്‍ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
18. അവന്‍ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
19. അവന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം.
20. ഇങ്ങനെ അവന്‍ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മില്‍ വേറുതിരിപ്പാന്‍ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതില്‍ അതിന്നു ചുറ്റും ഉണ്ടായിരുന്നു.
Total 48 Chapters, Current Chapter 42 of Total Chapters 48
×

Alert

×

malayalam Letters Keypad References