സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
1 ദിനവൃത്താന്തം
1. സോര്‍രാജാവായ ഹീരാം, ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കല്‍പ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
2. യഹോവയുടെ ജനമായ യിസ്രായേല്‍ നിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാല്‍ തന്നെ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.
3. ദാവീദ് യെരൂശലേമില്‍വെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
4. യെരൂശലേമില്‍ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതുശമ്മൂവ, ശോബാബ്, നാഥാന്‍ ,
5. ശലോമോന്‍ , യിബ്ഹാര്‍, എലീശൂവ, എല്‍പേലെത്ത്,
6. നോഗഹ്, നേഫെഗ്, യാഫീയ,
7. എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
8. ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍, ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പില്‍നിന്നു ഒഴിഞ്ഞുപോയി.
9. ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയില്‍ പരന്നു.
10. അപ്പോള്‍ ദാവീദ് ദൈവത്തോടുഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടുപുറപ്പെടുക; ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
11. അങ്ങനെ അവര്‍ ബാല്‍പെരാസീമില്‍ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചുവെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാല്‍ തകര്‍ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്‍-പെരാസീം എന്നു പേര്‍ പറഞ്ഞു വരുന്നു.
12. എന്നാല്‍ അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ ദാവീദ് കല്പിച്ചു.
13. ഫെലിസ്ത്യര്‍ പിന്നെയും താഴ്വരയില്‍ വന്നു പരന്നു.
14. ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോള്‍ ദൈവം അവനോടുഅവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്‍ക്കെതിരെ അവരുടെ നേരെ ചെല്ലുക.
15. ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാല്‍ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;
16. ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവര്‍ ഗിബെയോന്‍ മുതല്‍ ഗേസെര്‍വരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
17. ദാവീദിന്റെ കീര്‍ത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സര്‍വ്വജാതികള്‍ക്കും വരുത്തുകയും ചെയ്തു.

Notes

No Verse Added

Total 29 Chapters, Current Chapter 14 of Total Chapters 29
1 ദിനവൃത്താന്തം 14:21
1. സോര്‍രാജാവായ ഹീരാം, ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കല്‍പ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
2. യഹോവയുടെ ജനമായ യിസ്രായേല്‍ നിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാല്‍ തന്നെ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.
3. ദാവീദ് യെരൂശലേമില്‍വെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
4. യെരൂശലേമില്‍ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതുശമ്മൂവ, ശോബാബ്, നാഥാന്‍ ,
5. ശലോമോന്‍ , യിബ്ഹാര്‍, എലീശൂവ, എല്‍പേലെത്ത്,
6. നോഗഹ്, നേഫെഗ്, യാഫീയ,
7. എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
8. ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍, ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പില്‍നിന്നു ഒഴിഞ്ഞുപോയി.
9. ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയില്‍ പരന്നു.
10. അപ്പോള്‍ ദാവീദ് ദൈവത്തോടുഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടുപുറപ്പെടുക; ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
11. അങ്ങനെ അവര്‍ ബാല്‍പെരാസീമില്‍ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചുവെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാല്‍ തകര്‍ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു സ്ഥലത്തിന്നു ബാല്‍-പെരാസീം എന്നു പേര്‍ പറഞ്ഞു വരുന്നു.
12. എന്നാല്‍ അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ ദാവീദ് കല്പിച്ചു.
13. ഫെലിസ്ത്യര്‍ പിന്നെയും താഴ്വരയില്‍ വന്നു പരന്നു.
14. ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോള്‍ ദൈവം അവനോടുഅവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്‍ക്കെതിരെ അവരുടെ നേരെ ചെല്ലുക.
15. ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാല്‍ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;
16. ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവര്‍ ഗിബെയോന്‍ മുതല്‍ ഗേസെര്‍വരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
17. ദാവീദിന്റെ കീര്‍ത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സര്‍വ്വജാതികള്‍ക്കും വരുത്തുകയും ചെയ്തു.
Total 29 Chapters, Current Chapter 14 of Total Chapters 29
×

Alert

×

malayalam Letters Keypad References