സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
എബ്രായർ
1. മനുഷ്യരുടെ ഇടയില്‍നിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങള്‍ക്കായി വഴിപാടും യാഗവും അര്‍പ്പിപ്പാന്‍ ദൈവകാര്‍യ്യത്തില്‍ മനുഷ്യര്‍ക്കും വേണ്ടി നിയമിക്കപ്പെടുന്നു.
2. താനും ബലഹീനത പൂണ്ടവനാകയാല്‍ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാന്‍ കഴിയുന്നവനും
3. ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അര്‍പ്പിക്കേണ്ടിയവനും ആകുന്നു.
4. എന്നാല്‍ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.
5. അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതന്‍ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവന്‍ അവന്നു കൊടുത്തതത്രേ.
6. അങ്ങനെ മറ്റൊരേടത്തും“നീ മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതന്‍ ” എന്നു പറയുന്നു.
7. ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നേ മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.
8. പുത്രന്‍ എങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി
9. തന്നെ അനുസരിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീര്‍ന്നു.
10. മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതന്‍ എന്നുള്ള നാമം ദൈവത്താല്‍ ലഭിച്ചുമിരിക്കുന്നു.
11. ഇതിനെക്കുറിച്ചു ഞങ്ങള്‍ക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങള്‍ കേള്‍പ്പാന്‍ മാന്ദ്യമുള്ളവരായി തീര്‍ന്നതുകൊണ്ടു തെളിയിച്ചുതരുവാന്‍ വിഷമം.
12. കാലം നോക്കിയാല്‍ ഇപ്പോള്‍ ഉപദേഷ്ടാക്കന്മാര്‍ ആയിരിക്കേണ്ടുന്ന നിങ്ങള്‍ക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാന്‍ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങള്‍ക്കു ആവശ്യമെന്നു വന്നിരിക്കുന്നു.
13. പാല്‍ കുടിക്കുന്നവന്‍ എല്ലാം നീതിയുടെ വചനത്തില്‍ പരിചയമില്ലാത്തവനത്രേ; അവന്‍ ശിശുവല്ലോ.
14. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന്‍ തഴക്കത്താല്‍ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്‍ക്കേ പറ്റുകയുള്ളു.

Notes

No Verse Added

Total 13 Chapters, Current Chapter 5 of Total Chapters 13
1 2 3 4 5 6 7 8 9 10 11 12 13
എബ്രായർ 5
1. മനുഷ്യരുടെ ഇടയില്‍നിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങള്‍ക്കായി വഴിപാടും യാഗവും അര്‍പ്പിപ്പാന്‍ ദൈവകാര്‍യ്യത്തില്‍ മനുഷ്യര്‍ക്കും വേണ്ടി നിയമിക്കപ്പെടുന്നു.
2. താനും ബലഹീനത പൂണ്ടവനാകയാല്‍ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാന്‍ കഴിയുന്നവനും
3. ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അര്‍പ്പിക്കേണ്ടിയവനും ആകുന്നു.
4. എന്നാല്‍ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും സ്ഥാനം സ്വതവെ എടുക്കുന്നില്ല.
5. അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതന്‍ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവന്‍ അവന്നു കൊടുത്തതത്രേ.
6. അങ്ങനെ മറ്റൊരേടത്തും“നീ മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതന്‍ എന്നു പറയുന്നു.
7. ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നേ മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.
8. പുത്രന്‍ എങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി
9. തന്നെ അനുസരിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീര്‍ന്നു.
10. മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതന്‍ എന്നുള്ള നാമം ദൈവത്താല്‍ ലഭിച്ചുമിരിക്കുന്നു.
11. ഇതിനെക്കുറിച്ചു ഞങ്ങള്‍ക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങള്‍ കേള്‍പ്പാന്‍ മാന്ദ്യമുള്ളവരായി തീര്‍ന്നതുകൊണ്ടു തെളിയിച്ചുതരുവാന്‍ വിഷമം.
12. കാലം നോക്കിയാല്‍ ഇപ്പോള്‍ ഉപദേഷ്ടാക്കന്മാര്‍ ആയിരിക്കേണ്ടുന്ന നിങ്ങള്‍ക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാന്‍ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങള്‍ക്കു ആവശ്യമെന്നു വന്നിരിക്കുന്നു.
13. പാല്‍ കുടിക്കുന്നവന്‍ എല്ലാം നീതിയുടെ വചനത്തില്‍ പരിചയമില്ലാത്തവനത്രേ; അവന്‍ ശിശുവല്ലോ.
14. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന്‍ തഴക്കത്താല്‍ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്‍ക്കേ പറ്റുകയുള്ളു.
Total 13 Chapters, Current Chapter 5 of Total Chapters 13
1 2 3 4 5 6 7 8 9 10 11 12 13
×

Alert

×

malayalam Letters Keypad References