സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
എബ്രായർ
1. സഹോദരപ്രീതി നിലനില്‍ക്കട്ടെ, അതിഥിസല്‍ക്കാരം മറക്കരുതു.
2. അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.
3. നിങ്ങളും തടവുകാര്‍ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തില്‍ ഇരിക്കുന്നവരാകയാല്‍ കഷ്ടമനുഭവിക്കുന്നവരെയും ഔര്‍ത്തുകൊള്‍വിന്‍ .
4. വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
5. നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍ ; “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
6. ആകയാല്‍ “കര്‍ത്താവു എനിക്കു തുണ; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്‍യ്യത്തോടെ പറയാം.
7. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഔര്‍ത്തുകൊള്‍വിന്‍ ; അവരുടെ ജീവാവസാനം ഔര്‍ത്തു അവരുടെ വിശ്വാസം അനുകരിപ്പിന്‍ .
8. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യന്‍ തന്നേ.
9. വിവിധവും അന്യവുമായ ഉപദേശങ്ങളാല്‍ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവര്‍ക്കും പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാല്‍ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു.
10. കൂടാരത്തില്‍ ശുശ്രൂഷിക്കുന്നവര്‍ക്കും അഹോവൃത്തി കഴിപ്പാന്‍ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.
11. മഹാപുരോഹിതന്‍ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടല്‍ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു.
12. അങ്ങനെ യേശുവും സ്വന്തരക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.
13. ആകയാല്‍ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കല്‍ ചെല്ലുക.
14. ഇവിടെ നമുക്കു നിലനിലക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.
15. അതുകൊണ്ടു അവന്‍ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അര്‍പ്പിക്കുക.
16. നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.
17. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍ ; അവര്‍ കണകൂ ബോധിപ്പിക്കേണ്ടുന്നവരാകയാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവര്‍ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാന്‍ ഇടവരുത്തുവിന്‍ ; അല്ലാഞ്ഞാല്‍ നിങ്ങള്‍ക്കു നന്നല്ല.
18. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ . സകലത്തിലും നല്ലവരായി നടപ്പാന്‍ ഇച്ഛിക്കകൊണ്ടു ഞങ്ങള്‍ക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങള്‍ ഉറച്ചിരിക്കുന്നു.
19. എന്നെ നിങ്ങള്‍ക്കു വേഗത്തില്‍ വണ്ടും കിട്ടേണ്ടതിന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കേണം എന്നു ഞാന്‍ വിശേഷാല്‍ അപേക്ഷിക്കുന്നു.
20. നിത്യനിയമത്തിന്റെ രക്തത്താല്‍ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരുടെ ഇടയില്‍നിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം
21. നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാന്‍ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മില്‍ നിവര്‍ത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേന്‍ .
22. സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊള്‍വിന്‍ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാന്‍ എഴുതിയിരിക്കുന്നതു.
23. സഹോദരനായ തിമോഥെയോസ് തടവില്‍നിന്നു ഇറങ്ങി എന്നു അറിവിന്‍ . അവന്‍ വേഗത്തില്‍ വന്നാല്‍ ഞാന്‍ അവനുമായി നിങ്ങളെ വന്നുകാണും.
24. നിങ്ങളെ നടത്തുന്നവര്‍ക്കും എല്ലാവര്‍ക്കും സകലവിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . ഇതല്യക്കാര്‍ നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.
25. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ .

Notes

No Verse Added

Total 13 Chapters, Current Chapter 13 of Total Chapters 13
1 2 3 4 5 6 7 8 9 10 11 12 13
എബ്രായർ 13:20

22. സഹോദരന്മാരേ, പ്രബോധനവാക്യം പൊറുത്തുകൊള്‍വിന്‍ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാന്‍ എഴുതിയിരിക്കുന്നതു.
23. സഹോദരനായ തിമോഥെയോസ് തടവില്‍നിന്നു ഇറങ്ങി എന്നു അറിവിന്‍ . അവന്‍ വേഗത്തില്‍ വന്നാല്‍ ഞാന്‍ അവനുമായി നിങ്ങളെ വന്നുകാണും.
24. നിങ്ങളെ നടത്തുന്നവര്‍ക്കും എല്ലാവര്‍ക്കും സകലവിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . ഇതല്യക്കാര്‍ നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.
25. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ .
Total 13 Chapters, Current Chapter 13 of Total Chapters 13
1 2 3 4 5 6 7 8 9 10 11 12 13
×

Alert

×

malayalam Letters Keypad References