സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യിരേമ്യാവു
1. ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമില്‍നിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിന്‍ മുമ്പില്‍ വെച്ചിരിക്കുന്നതു കാണിച്ചു.
2. ഒരു കൊട്ടയില്‍ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയില്‍ എത്രയും ആകാത്തതും തിന്മാന്‍ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.
3. യഹോവ എന്നോടുയിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിന്നു ഞാന്‍ അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു.
4. അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
5. യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാന്‍ വിചാരിക്കും.
6. ഞാന്‍ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേല്‍വെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാന്‍ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.
7. ഞാന്‍ യഹോവ എന്നു എന്നെ അറിവാന്‍ തക്കഹൃദയം ഞാന്‍ അവര്‍ക്കും കൊടുക്കും; അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായുമിരിക്കും; അവര്‍ പൂര്‍ണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും.
8. എന്നാല്‍ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാര്‍ക്കുംന്നവരെയും ഞാന്‍ , ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
9. ഞാന്‍ അവരെ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ഭീതിയും അനര്‍ത്ഥവും ഞാന്‍ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീര്‍ക്കും.
10. ഞാന്‍ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തുനിന്നു അവര്‍ നശിച്ചുപോകുംവരെ ഞാന്‍ അവരുടെ ഇടയില്‍ വാളും ക്ഷാമവും മഹാമാരിയും അയക്കും.

Notes

No Verse Added

Total 52 Chapters, Current Chapter 23 of Total Chapters 52
യിരേമ്യാവു 23
1. ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമില്‍നിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിന്‍ മുമ്പില്‍ വെച്ചിരിക്കുന്നതു കാണിച്ചു.
2. ഒരു കൊട്ടയില്‍ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയില്‍ എത്രയും ആകാത്തതും തിന്മാന്‍ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.
3. യഹോവ എന്നോടുയിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിന്നു ഞാന്‍ അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു.
4. അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
5. യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ നല്ല അത്തിപ്പഴംപോലെ ഞാന്‍ വിചാരിക്കും.
6. ഞാന്‍ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേല്‍വെച്ചു അവരെ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാന്‍ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.
7. ഞാന്‍ യഹോവ എന്നു എന്നെ അറിവാന്‍ തക്കഹൃദയം ഞാന്‍ അവര്‍ക്കും കൊടുക്കും; അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായുമിരിക്കും; അവര്‍ പൂര്‍ണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും.
8. എന്നാല്‍ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാര്‍ക്കുംന്നവരെയും ഞാന്‍ , ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
9. ഞാന്‍ അവരെ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ഭീതിയും അനര്‍ത്ഥവും ഞാന്‍ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീര്‍ക്കും.
10. ഞാന്‍ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തുനിന്നു അവര്‍ നശിച്ചുപോകുംവരെ ഞാന്‍ അവരുടെ ഇടയില്‍ വാളും ക്ഷാമവും മഹാമാരിയും അയക്കും.
Total 52 Chapters, Current Chapter 23 of Total Chapters 52
×

Alert

×

malayalam Letters Keypad References