സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാന്‍ കാംക്ഷിക്കുന്നു.
2. എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാന്‍ എപ്പോള്‍ ദൈവസന്നിധിയില്‍ ചെല്ലുവാനിടയാകും.
3. നിന്റെ ദൈവം എവിടെ എന്നു അവര്‍ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീര്‍ രാവും പകലും എന്റെ ആഹാരമായ്തീര്‍ന്നിരിക്കുന്നു.
4. ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാന്‍ ദൈവാലയത്തിലേക്കു ചെന്നതു ഔര്‍ത്തു എന്റെ ഉള്ളം എന്നില്‍ പകരുന്നു.
5. എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതെന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.
6. എന്റെ ദൈവമേ, എന്റെ ആത്മാവു എന്നില്‍ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോര്‍ദ്ദാന്‍ പ്രദേശത്തും ഹെര്‍മ്മോന്‍ പര്‍വ്വതങ്ങളിലും മിസാര്‍മലയിലുംവെച്ചു ഞാന്‍ നിന്നെ ഔര്‍ക്കുംന്നു;
7. നിന്റെ നീര്‍ച്ചാട്ടങ്ങളുടെ ഇരെച്ചലാല്‍ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഔളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.
8. യഹോവ പകല്‍നേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാന്‍ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാര്‍ത്ഥന തന്നേ.
9. നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാന്‍ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാന്‍ എന്റെ പാറയായ ദൈവത്തോടു പറയും.
10. നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകര്‍ക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.
11. എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശവെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.

Notes

No Verse Added

Total 150 Chapters, Current Chapter 42 of Total Chapters 150
സങ്കീർത്തനങ്ങൾ 42

×

Alert

×

malayalam Letters Keypad References