സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഇയ്യോബ്
1. എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍
2. എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?
3. അതിനാല്‍ നിനക്കു എന്തു പ്രയോജനം എന്നും ഞാന്‍ പാപം ചെയ്യുന്നതിനെക്കാള്‍ അതുകൊണ്ടു എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;
4. നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാന്‍ പ്രത്യുത്തരം പറയാം.
5. നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദര്‍ശിക്ക;
6. നീ പാപം ചെയ്യുന്നതിനാല്‍ അവനോടു എന്തു പ്രവര്‍ത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാല്‍ നീ അവനോടു എന്തു ചെയ്യുന്നു?
7. നീ നീതിമാനായിരിക്കുന്നതിനാല്‍ അവന്നു എന്തു കൊടുക്കുന്നു? അല്ലെങ്കില്‍ അവന്‍ നിന്റെ കയ്യില്‍നിന്നു എന്തു പ്രാപിക്കുന്നു?
8. നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു. പീഡയുടെ പെരുപ്പം ഹേതുവായി അവര്‍ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവര്‍ നിലവിളിക്കുന്നു.
9. എങ്കിലും രാത്രിയില്‍ സ്തോത്രഗീതങ്ങളെ നലകുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാള്‍ നമ്മെ പഠിപ്പിക്കുന്നവനും
10. ആകാശത്തിലെ പക്ഷികളെക്കാള്‍ നമ്മെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുത്തനും ചോദിക്കുന്നില്ല.
11. അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവര്‍ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.
12. വ്യര്‍ത്ഥമായുള്ളതു ദൈവം കേള്‍ക്കയില്ല; സര്‍വ്വശക്തന്‍ അതു വിചാരിക്കയുമില്ല നിശ്ചയം.
13. പിന്നെ നീ അവനെ കാണുന്നില്ല എന്നു പറഞ്ഞാല്‍ എങ്ങനെ? വ്യവഹാരം അവന്റെ മുമ്പില്‍ ഇരിക്കയാല്‍ നീ അവന്നായി കാത്തിരിക്ക.
14. ഇപ്പോഴോ, അവന്റെ കോപം സന്ദര്‍ശിക്കായ്കകൊണ്ടും അവന്‍ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും
15. ഇയ്യോബ് വൃഥാ തന്റെ വായ്തുറക്കുന്നു; അറിവുകൂടാതെ വാക്കു വര്‍ദ്ധിപ്പിക്കുന്നു.

Notes

No Verse Added

Total 42 Chapters, Current Chapter 35 of Total Chapters 42
ഇയ്യോബ് 35

×

Alert

×

malayalam Letters Keypad References