1. യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ച ദിവസം അവൻ യഹോവയ്ക്ക് ചൊല്ലിയ കീർത്തനം : [QBR]
2. “യഹോവ എന്റെ പാറയും എന്റെ കോട്ടയും [QBR] എന്റെ രക്ഷകനും ആകുന്നു. [QBR]
3. എന്റെ ബലമായ ദൈവം; [QBR] അങ്ങയിൽ ഞാൻ ആശ്രയിക്കും; [QBR] എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും [QBR] എന്റെ അഭയസ്ഥാനവും എന്റെ കോട്ടയും തന്നെ. [QBR] എന്റെ രക്ഷിതാവേ, അങ്ങ് എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നു. [QBR]
4. സ്തുതിക്കപ്പെടുവാൻ യോഗ്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിക്കും. [QBR]
5. മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; [QBR] ദുഷ്ടതയുടെ കുത്തൊഴുക്കുകൾ എന്നെ ഭയപ്പെടുത്തി; [QBR]
6. പാതാളപാശങ്ങൾ എന്നെ ചുറ്റി; [QBR] മരണത്തിന്റെ കെണികൾ എന്റെമേൽ വീണു. [QBR]
7. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, [QBR] എന്റെ ദൈവത്തോടുതന്നെ നിലവിളിച്ചു, [QBR] അവിടുന്ന് അവിടുത്തെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു; [QBR] എന്റെ നിലവിളി അവിടുത്തെ ചെവികളിൽ എത്തി. [QBR]
8. അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടി വിറച്ചു, [QBR] ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി, [QBR] അവ കുലുങ്ങിപ്പോയി. [QBR]
9. അവിടുത്തെ മൂക്കിൽനിന്നു പുക പൊങ്ങി, [QBR] അവിടുത്തെ വായിൽനിന്നു ദഹിപ്പിക്കുന്ന തീ പുറപ്പെട്ടു, [QBR] തീക്കനൽ അവനിൽനിന്നു ജ്വലിച്ചു. [QBR]
10. അവിടുന്ന് ആകാശം ചായിച്ചിറങ്ങി; [QBR] കൂരിരുൾ അവിടുത്തെ കാല്ക്കീഴുണ്ടായിരുന്നു [* കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു കൂരിരുട്ടിനുമേൽ അവിടുന്ന് പാദമുറപ്പിച്ചു] .
11. അവിടുന്ന് ഒരു കെരൂബിന്മേലേറി പറന്നു, [QBR] കാറ്റിൻ ചിറകിന്മേൽ അവിടുന്ന് പ്രത്യക്ഷനായി. [QBR]
12. അവിടുന്ന് അന്ധകാരത്തെ ചുറ്റും മറയാക്കി; [QBR] ആകാശത്തിലെ ഇരുണ്ട വെള്ളങ്ങളും കനത്ത മേഘങ്ങളും കൂടെ. [QBR]
13. അവിടുത്തെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു. [QBR]
14. യഹോവ ആകാശത്തിൽ ഇടിമുഴക്കി, [QBR] അത്യുന്നതൻ അവിടുത്തെ ശബ്ദം കേൾപ്പിച്ചു. [QBR]
15. അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു, [QBR] മിന്നൽ അയച്ച് അവരെ തോല്പിച്ചു. [QBR]
16. യഹോവയുടെ ശാസനയാൽ, [QBR] തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ [QBR] കടലിന്റെ ചാലുകൾ കാണപ്പെട്ടു [QBR] ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. [QBR]
17. അവിടുന്ന് ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു, [QBR] പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. [QBR]
18. അവിടുന്ന് എന്റെ ബലമുള്ള ശത്രുവിൽനിന്നും [QBR] എന്നെ പകച്ചവരിൽനിന്നും എന്നെ വിടുവിച്ചു; [QBR] അവർ എന്നിലും ബലമേറിയവർ ആയിരുന്നു. [QBR]
19. എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; [QBR] എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു. [QBR]
20. അവിടുന്ന് എന്നെ വിശാലതയിലേക്ക് കൊണ്ടുവന്നു, [QBR] എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. [QBR]
21. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, [QBR] എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു. [QBR]
22. ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, [QBR] എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. [QBR]
23. അവിടുത്തെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ട്; [QBR] അവിടുത്തെ ചട്ടങ്ങളിൽനിന്ന് ഞാൻ വിട്ടുനടന്നിട്ടുമില്ല. [QBR]
24. ഞാൻ അങ്ങയുടെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, [QBR] അകൃത്യം ചെയ്യാതെ ഞാൻ എന്നെ തന്നെ കാത്തു. [QBR]
25. യഹോവ എന്റെ നീതിക്കു തക്കവണ്ണവും [QBR] അങ്ങയുടെ കാഴ്ചയിൽ എന്റെ നിർമലതയ്ക്കൊത്തവണ്ണവും എനിക്കു പകരം നല്കി. [QBR]
26. ദയാലുവോട് അങ്ങ് ദയാലുവാകുന്നു; നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കൻ. [QBR]
27. നിർമ്മലനോട് അങ്ങ് നിർമ്മലനാകുന്നു; [QBR] വക്രനോട് അങ്ങ് വക്രത കാണിക്കുന്നു. [QBR]
28. താഴ്മയുള്ള ജനത്തെ അങ്ങ് രക്ഷിക്കും; [QBR] നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെമേൽ ദൃഷ്ടിവയ്ക്കുന്നു. [QBR]
29. യഹോവേ, അങ്ങ് എന്റെ ദീപം ആകുന്നു; [QBR] യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. [QBR]
30. അങ്ങയുടെ ശക്തിയാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; [QBR] എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. [QBR]
31. ദൈവത്തിന്റെ വഴി പൂർണ്ണതയുള്ളത്, [QBR] യഹോവയുടെ വചനം ഊതിക്കഴിച്ചത്; [QBR] അവിടുത്തെ ശരണമാക്കുന്ന ഏവർക്കും അവിടുന്ന് പരിച ആകുന്നു. [QBR]
32. യഹോവയല്ലാതെ ദൈവം ആരുള്ളു? [QBR] നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? [QBR]
33. ദൈവം എന്റെ ബലവും ശക്തിയും ആകുന്നു, [QBR] അവിടുന്ന് എന്റെ വഴി കുറ്റമറ്റതാക്കുന്നു. [QBR]
34. അവിടുന്ന് എന്റെ കാലുകളെ മാൻപേടക്കാലുകൾക്ക് തുല്യമാക്കി [QBR] ഉയരങ്ങളിൽ എന്നെ നില്ക്കുമാറാക്കുന്നു. [QBR]
35. അവിടുന്ന് എന്റെ കൈകൾക്ക് യുദ്ധ പരിശീലനം നൽകുന്നു; [QBR] അതുകൊണ്ട് എന്റെ കൈകൾക്ക് താമ്രംകൊണ്ടുള്ള വില്ല് കുലയ്ക്കാം. [QBR]
36. അങ്ങയുടെ രക്ഷ എന്ന പരിചയും അങ്ങ് എനിക്ക് തന്നിരിക്കുന്നു; [QBR] അങ്ങയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. [QBR]
37. ഞാൻ കാലടിവയ്ക്കേണ്ടതിന് അങ്ങ് വിശാലത വരുത്തി; [QBR] എന്റെ പാദങ്ങൾ വഴുതിപ്പോയതുമില്ല. [QBR]
38. ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് നശിപ്പിച്ചു [QBR] അവർ നശിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. [QBR]
39. അവർ എഴുന്നേല്ക്കാതിരിക്കേണ്ടതിന് ഞാൻ അവരെ നശിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്തു, [QBR] അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു. [QBR]
40. യുദ്ധത്തിനായി നീ എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; [QBR] എനിക്കെതിരെ എഴുന്നേറ്റവരെ അങ്ങ് എനിക്ക് കീഴടക്കിയിരിക്കുന്നു. [QBR]
41. എന്നെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കേണ്ടതിന് [QBR] അങ്ങ് എന്റെ ശത്രുക്കളുടെ കഴുത്തും എനിക്ക് തന്നിരിക്കുന്നു.
42. അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; [QBR] യഹോവയിങ്കലേക്കു നോക്കി, അവിടുന്ന് അവർക്ക് ഉത്തരം അരുളിയതുമില്ല. [QBR]
43. ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, [QBR] വീഥികളിലെ ചെളിയെപോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു. [QBR]
44. എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും അങ്ങ് എന്നെ വിടുവിച്ചു, [QBR] ജനതകൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; [QBR] ഞാൻ അറിയാത്ത ജനം എന്നെ സേവിക്കും. [QBR]
45. അന്യജാതിക്കാർ എനിക്ക് കീഴ്പ്പെടും; [QBR] കേട്ട ഉടൻതന്നെ അവർ എന്നെ അനുസരിക്കും.
46. അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; [QBR] തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ട് വരുന്നു. [QBR]
47. യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ. [QBR] എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നെ. [QBR]
48. എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനും [QBR] ജനതകളെ എനിക്ക് കീഴാക്കുന്നവനും ദൈവം തന്നെ. [QBR]
49. അവിടുന്ന് എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കുന്നു; [QBR] എനിക്കെതിരെ എഴുന്നേല്ക്കുന്നവർക്കു മീതെ അങ്ങ് എന്നെ ഉയർത്തുന്നു; [QBR] അക്രമിയിൽനിന്ന് അങ്ങ് എന്നെ വിടുവിക്കുന്നു. [QBR]
50. അതുകൊണ്ട്, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ അങ്ങയ്ക്ക് സ്തോത്രം ചെയ്യും, [QBR] അങ്ങയുടെ നാമത്തെ ഞാൻ കീർത്തിക്കും. [QBR]
51. അവിടുന്ന് തന്റെ രാജാവിന് രക്ഷാഗോപുരം ആകുന്നു; [QBR] അവിടുത്തെ അഭിഷിക്തനു ദയ കാണിക്കുന്നു; [QBR] ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.” [PE]