സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
2 ശമൂവേൽ
1. ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന് ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു. [PE][PS]
2. ദാവീദിന് ഹെബ്രോനിൽ വച്ച് പുത്രന്മാർ ജനിച്ചു; ജെസ്രീയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
3. കർമ്മേല്യൻ നാബാലിന്റെ വിധവയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
4. ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവ് അഞ്ചാമത്തവൻ;
5. ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ച പുത്രന്മാർ. [PE][PS]
6. ദാവീദിന്റെ ഭടന്മാരും ശൗലിന്റെ കുടുംബത്തോട് വിധേയത്വം ഉണ്ടായിരുന്ന ഭടന്മാരും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു. ശൗലിന്റെ അനുയായികളിൽ അബ്നേർ കൂടുതൽ കൂടുതൽ ശക്തനായി.
7. എന്നാൽ ശൗലിന് അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോട്: നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നത് എന്ത്? എന്നു ചോദിച്ചു.
8. അബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുകൾനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞത്: “ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്ന് ഞാൻ നിന്റെ അപ്പനായ ശൗലിന്റെ കുടുംബത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കുകയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കുകയും ചെയ്തിട്ടും ഇന്ന് ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
9. ശൗലിന്റെ കുടുംബത്തിൽനിന്ന് രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കുകയും ചെയ്യുവാൻ തക്കവണ്ണം
10. യഹോവ ദാവീദിനോട് സത്യം ചെയ്തതുപോലെ ഞാൻ അവന് സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.”
11. ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെടുകകൊണ്ട് അവനോട് പിന്നെ ഒരു വാക്കും പറയുവാൻ കഴിഞ്ഞില്ല.
12. പിന്നീട് അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ തനിക്കുപകരം സന്ദേശവാഹകരെ അയച്ചു: “ദേശം ആർക്കുള്ളത്? എന്നോട് ഉടമ്പടി ചെയ്യുക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന് എന്റെ സഹായം നിനക്ക് ഉണ്ടാകും” എന്നു പറയിച്ചു.
13. അതിന് ദാവീദ്: “നല്ലത്; ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാണുവാൻ വരുമ്പോൾ ആദ്യം തന്നെ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാണുകയില്ല” എന്നു പറഞ്ഞു.
14. ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ വിവാഹനിശ്ചയത്തിന് ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ എനിക്ക് തരുക” എന്നു പറയിച്ചു.
15. ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനും അവളുടെ ഭർത്താവുമായ ഫല്തിയേലിന്റെ അടുക്കൽനിന്ന് ആളയച്ചു വരുത്തി.
16. അവളുടെ കൂടെ ഇറങ്ങിത്തിരിച്ച അവളുടെ ഭർത്താവ് കരഞ്ഞുകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോട്: “മടങ്ങിപ്പോകുക” എന്നു പറഞ്ഞു.
17. അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: “ദാവീദിനെ നിങ്ങൾക്ക് രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നത്.
18. ഇപ്പോൾ അങ്ങനെ ചെയ്യുവിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്ന് യഹോവ ദാവീദിനെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
19. അങ്ങനെ തന്നെ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിനും ബെന്യാമീൻ ഗൃഹത്തിനൊക്കെയും സമ്മതമായതെല്ലാം ദാവീദിനെ അറിയിക്കുന്നതിന് ഹെബ്രോനിൽ പോയി.
20. ഇങ്ങനെ അബ്നേരും അവനോടുകൂടി ഇരുപത് പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിനും അവനോടു കൂടിയുള്ള പുരുഷന്മാർക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
21. അബ്നേർ ദാവീദിനോട്: “ഞാൻ ചെന്ന് യിസ്രായേലിനെല്ലാം യജമാനനായ രാജാവിനോട് ഉടമ്പടി ചെയ്യേണ്ടതിന് അവരെ നിന്റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോൾ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരെയും നിനക്ക് ഭരിക്കാം” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവൻ സമാധാനത്തോടെ പോയി.
22. അപ്പോൾ ദാവീദിന്റെ ഭടന്മാരും യോവാബും ഒരു കൊള്ള കഴിഞ്ഞ് വളരെ കൊള്ളമുതലുമായി വന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്ര അയയ്ക്കുകയും അവൻ സമാധാനത്തോടെ പോകുകയും ചെയ്തിരുന്നതിനാൽ അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.
23. യോവാബും കൂടെയുള്ള സകല സൈന്യവും വന്നപ്പോൾ: “നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി” എന്നിങ്ങനെ യോവാബിന് അറിവ് കിട്ടി.
24. യോവാബ്, രാജാവിന്റെ അടുക്കൽ ചെന്നു: “നീ എന്താകുന്നു ചെയ്തത്? നോക്കൂ, അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നു; നീ അവനെ പറഞ്ഞയച്ചതെന്ത്?
25. അവൻ പോയല്ലോ! നേരിന്റെ മകനായ അബ്നേർ നിന്നെ ചതിക്കുവാനും നിന്റെ പോക്കും വരവും ഗ്രഹിക്കുവാനും നീ ചെയ്യുന്നതെല്ലാം അറിയുവാനുമാണ് വന്നത് എന്ന് നിനക്ക് അറിയുകയില്ലേ?” എന്നു പറഞ്ഞു.
26. യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ സന്ദേശവാഹകരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്ന് മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും.
27. അബ്നേർ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവച്ച് അവനെ വയറ്റത്തു കുത്തിക്കൊന്നുകളഞ്ഞു.
28. പിന്നീട്, ദാവീദ് അത് കേട്ടപ്പോൾ “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
29. അത് യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ കുടുംബത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന് മുട്ടുള്ളവനോ ഒരിക്കലും ഇല്ലാതെയിരിക്കുകയില്ല” എന്നു പറഞ്ഞു.
30. അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
31. ദാവീദ് യോവാബിനോടും അവനോടുകൂടിയുള്ള സകലജനത്തോടും: “നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്റെ മുമ്പിൽ നടന്ന് വിലപിക്കുവിൻ” എന്നു പറഞ്ഞു. ദാവീദ്‌രാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
32. അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തു; രാജാവ് അബ്നേരിന്റെ കല്ലറയ്ക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
33. രാജാവ് അബ്നേരിനെക്കുറിച്ച് വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: [QBR] “അബ്നേർ ഒരു മഠയനെപ്പോലെയോ മരിക്കേണ്ടത്? [QBR]
34. നിന്റെ കൈകൾ ബന്ധിച്ചിരുന്നില്ല; [QBR] നിന്റെ കാലുകൾക്ക് വിലങ്ങ് ഇട്ടിരുന്നില്ല; [QBR] നീതികെട്ടവരുടെ മുമ്പിൽ വീണുപോകും പോലെ നീ വീണുപോയല്ലോ.” [QBR] സകലജനവും വീണ്ടും അവനെക്കുറിച്ചു കരഞ്ഞു.
35. നേരം വൈകുംമുമ്പ് ഭക്ഷണം കഴിപ്പിക്കേണ്ടതിന് ജനമെല്ലാം ദാവീദിനെ ഉത്സാഹിപ്പിക്കുവാൻ വന്നപ്പോൾ: “സൂര്യൻ അസ്തമിക്കും മുമ്പ് ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് ദാവീദ് സത്യം ചെയ്തു പറഞ്ഞു.
36. ഇത് ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവ് ചെയ്തതെല്ലാം സർവ്വജനത്തിനും ബോധിച്ചിരുന്നതുപോലെ ഇതും അവർക്ക് ബോധിച്ചു.
37. നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നത് രാജാവിന്റെ അറിവോടുകൂടിയല്ല എന്ന് സകലജനത്തിനും യിസ്രായേലിനൊക്കെയും അന്ന് ബോധ്യമായി.
38. രാജാവ് തന്റെ ഭൃത്യന്മാരോട്: “ഇന്ന് യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ വീണുപോയി എന്ന് നിങ്ങൾ അറിയുന്നില്ലയോ?
39. ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്ന് ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന് അവന്റെ ദുഷ്ടതയ്ക്ക് തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ” എന്നു പറഞ്ഞു. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 24 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 24
2 ശമൂവേൽ 3:25
1 ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന് ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു. 2 ദാവീദിന് ഹെബ്രോനിൽ വച്ച് പുത്രന്മാർ ജനിച്ചു; ജെസ്രീയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ. 3 കർമ്മേല്യൻ നാബാലിന്റെ വിധവയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ; 4 ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവ് അഞ്ചാമത്തവൻ; 5 ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ച പുത്രന്മാർ. 6 ദാവീദിന്റെ ഭടന്മാരും ശൗലിന്റെ കുടുംബത്തോട് വിധേയത്വം ഉണ്ടായിരുന്ന ഭടന്മാരും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു. ശൗലിന്റെ അനുയായികളിൽ അബ്നേർ കൂടുതൽ കൂടുതൽ ശക്തനായി. 7 എന്നാൽ ശൗലിന് അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോട്: നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നത് എന്ത്? എന്നു ചോദിച്ചു. 8 അബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുകൾനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞത്: “ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്ന് ഞാൻ നിന്റെ അപ്പനായ ശൗലിന്റെ കുടുംബത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കുകയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കുകയും ചെയ്തിട്ടും ഇന്ന് ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ? 9 ശൗലിന്റെ കുടുംബത്തിൽനിന്ന് രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കുകയും ചെയ്യുവാൻ തക്കവണ്ണം 10 യഹോവ ദാവീദിനോട് സത്യം ചെയ്തതുപോലെ ഞാൻ അവന് സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.” 11 ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെടുകകൊണ്ട് അവനോട് പിന്നെ ഒരു വാക്കും പറയുവാൻ കഴിഞ്ഞില്ല. 12 പിന്നീട് അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ തനിക്കുപകരം സന്ദേശവാഹകരെ അയച്ചു: “ദേശം ആർക്കുള്ളത്? എന്നോട് ഉടമ്പടി ചെയ്യുക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന് എന്റെ സഹായം നിനക്ക് ഉണ്ടാകും” എന്നു പറയിച്ചു. 13 അതിന് ദാവീദ്: “നല്ലത്; ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാണുവാൻ വരുമ്പോൾ ആദ്യം തന്നെ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാണുകയില്ല” എന്നു പറഞ്ഞു. 14 ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ വിവാഹനിശ്ചയത്തിന് ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ എനിക്ക് തരുക” എന്നു പറയിച്ചു. 15 ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനും അവളുടെ ഭർത്താവുമായ ഫല്തിയേലിന്റെ അടുക്കൽനിന്ന് ആളയച്ചു വരുത്തി. 16 അവളുടെ കൂടെ ഇറങ്ങിത്തിരിച്ച അവളുടെ ഭർത്താവ് കരഞ്ഞുകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോട്: “മടങ്ങിപ്പോകുക” എന്നു പറഞ്ഞു. 17 അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: “ദാവീദിനെ നിങ്ങൾക്ക് രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നത്. 18 ഇപ്പോൾ അങ്ങനെ ചെയ്യുവിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്ന് യഹോവ ദാവീദിനെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. 19 അങ്ങനെ തന്നെ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിനും ബെന്യാമീൻ ഗൃഹത്തിനൊക്കെയും സമ്മതമായതെല്ലാം ദാവീദിനെ അറിയിക്കുന്നതിന് ഹെബ്രോനിൽ പോയി. 20 ഇങ്ങനെ അബ്നേരും അവനോടുകൂടി ഇരുപത് പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിനും അവനോടു കൂടിയുള്ള പുരുഷന്മാർക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു. 21 അബ്നേർ ദാവീദിനോട്: “ഞാൻ ചെന്ന് യിസ്രായേലിനെല്ലാം യജമാനനായ രാജാവിനോട് ഉടമ്പടി ചെയ്യേണ്ടതിന് അവരെ നിന്റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോൾ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരെയും നിനക്ക് ഭരിക്കാം” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവൻ സമാധാനത്തോടെ പോയി. 22 അപ്പോൾ ദാവീദിന്റെ ഭടന്മാരും യോവാബും ഒരു കൊള്ള കഴിഞ്ഞ് വളരെ കൊള്ളമുതലുമായി വന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്ര അയയ്ക്കുകയും അവൻ സമാധാനത്തോടെ പോകുകയും ചെയ്തിരുന്നതിനാൽ അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു. 23 യോവാബും കൂടെയുള്ള സകല സൈന്യവും വന്നപ്പോൾ: “നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി” എന്നിങ്ങനെ യോവാബിന് അറിവ് കിട്ടി. 24 യോവാബ്, രാജാവിന്റെ അടുക്കൽ ചെന്നു: “നീ എന്താകുന്നു ചെയ്തത്? നോക്കൂ, അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നു; നീ അവനെ പറഞ്ഞയച്ചതെന്ത്? 25 അവൻ പോയല്ലോ! നേരിന്റെ മകനായ അബ്നേർ നിന്നെ ചതിക്കുവാനും നിന്റെ പോക്കും വരവും ഗ്രഹിക്കുവാനും നീ ചെയ്യുന്നതെല്ലാം അറിയുവാനുമാണ് വന്നത് എന്ന് നിനക്ക് അറിയുകയില്ലേ?” എന്നു പറഞ്ഞു. 26 യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ സന്ദേശവാഹകരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്ന് മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും. 27 അബ്നേർ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവച്ച് അവനെ വയറ്റത്തു കുത്തിക്കൊന്നുകളഞ്ഞു. 28 പിന്നീട്, ദാവീദ് അത് കേട്ടപ്പോൾ “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല. 29 അത് യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ കുടുംബത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന് മുട്ടുള്ളവനോ ഒരിക്കലും ഇല്ലാതെയിരിക്കുകയില്ല” എന്നു പറഞ്ഞു. 30 അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു. 31 ദാവീദ് യോവാബിനോടും അവനോടുകൂടിയുള്ള സകലജനത്തോടും: “നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്റെ മുമ്പിൽ നടന്ന് വിലപിക്കുവിൻ” എന്നു പറഞ്ഞു. ദാവീദ്‌രാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു. 32 അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തു; രാജാവ് അബ്നേരിന്റെ കല്ലറയ്ക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു. 33 രാജാവ് അബ്നേരിനെക്കുറിച്ച് വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: “അബ്നേർ ഒരു മഠയനെപ്പോലെയോ മരിക്കേണ്ടത്? 34 നിന്റെ കൈകൾ ബന്ധിച്ചിരുന്നില്ല; നിന്റെ കാലുകൾക്ക് വിലങ്ങ് ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ വീണുപോകും പോലെ നീ വീണുപോയല്ലോ.” സകലജനവും വീണ്ടും അവനെക്കുറിച്ചു കരഞ്ഞു. 35 നേരം വൈകുംമുമ്പ് ഭക്ഷണം കഴിപ്പിക്കേണ്ടതിന് ജനമെല്ലാം ദാവീദിനെ ഉത്സാഹിപ്പിക്കുവാൻ വന്നപ്പോൾ: “സൂര്യൻ അസ്തമിക്കും മുമ്പ് ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് ദാവീദ് സത്യം ചെയ്തു പറഞ്ഞു. 36 ഇത് ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവ് ചെയ്തതെല്ലാം സർവ്വജനത്തിനും ബോധിച്ചിരുന്നതുപോലെ ഇതും അവർക്ക് ബോധിച്ചു. 37 നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നത് രാജാവിന്റെ അറിവോടുകൂടിയല്ല എന്ന് സകലജനത്തിനും യിസ്രായേലിനൊക്കെയും അന്ന് ബോധ്യമായി. 38 രാജാവ് തന്റെ ഭൃത്യന്മാരോട്: “ഇന്ന് യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ വീണുപോയി എന്ന് നിങ്ങൾ അറിയുന്നില്ലയോ? 39 ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്ന് ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന് അവന്റെ ദുഷ്ടതയ്ക്ക് തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ” എന്നു പറഞ്ഞു.
മൊത്തമായ 24 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 24
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References