1.
2. [PS]ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേൽമക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ : [PE][QS]“യഹോവ സീനായിൽനിന്നു വന്നു, [QE][QS]അവർക്കു മീതെ സേയീരിൽനിന്ന് ഉദിച്ചു, [QE][QS]പാരാൻ പർവ്വതത്തിൽനിന്ന് അവരുടെമേൽ പ്രകാശിച്ചു. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽ നിന്നു വന്നു; [QE][QS]അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു. [QE]
3. [QS]അതേ, അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. [QE][QS]അവർ തൃക്കാല്ക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു. [QE]
4. [QS]യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു. [QE]
5. [QS]ജനത്തിന്റെ തലവന്മാരും [QE][QS]യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശൂരുനു രാജാവായിരുന്നു. [QE]
6. [QS]രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; [QE][QS]അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.” [QE]
7. [QS]യെഹൂദയ്ക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: [QE][QS]“യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരണമേ. [QE][QS]തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, [QE][QS]ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കണമേ.” [QE]
8. [PS]ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: [PE][QS]“നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു; [QE][QS]നീ മസ്സയിൽവച്ചു പരീക്ഷിക്കുകയും [QE][QS]മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും [QE][QS]ചെയ്തവന്റെ പക്കൽ തന്നെ. [QE]
9. [QS]അവൻ അപ്പനെയും അമ്മയെയും കുറിച്ച്, [QE][QS]‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു; [QE][QS]സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല. [QE][QS]നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊള്ളുകയും ചെയ്തു. [QE]
10. [QS]അവർ യാക്കോബിന് നിന്റെ വിധികളും [QE][QS]യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; [QE][QS]അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും [QE][QS]യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും. [QE]
11. [QS]യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കണമേ; [QE][QS]അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കണമേ. [QE][QS]അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം [QE][QS]അവരുടെ അരക്കെട്ടുകളെ തകർത്തുകളയണമേ.” [QE]
12. [QS]ബെന്യാമിനെക്കുറിച്ച് അവൻ പറഞ്ഞത്: [QE][QS]“അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും; [QE][QS]യഹോവ അവനെ എല്ലായ്പ്പോഴും മറച്ചുകൊള്ളുന്നു; [QE][QS]അവന്റെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു.” [QE]
13. [QS]യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: [QE][QS]“ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും [QE][QS]താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും
14. സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും [QE][QS]മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും [QE]
15. [QS]പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും [QE][QS]ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും [QE][QS]ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും [QE][QS]അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. [QE]
16. [QS]മുൾപടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും [QE][QS]തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ. [QE]
17. [QS]അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ; [QE][QS]അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; [QE][QS]അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും; [QE][QS]അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.” [QE]
18. [QS]സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: [QE][QS]“സെബൂലൂനേ, നിന്റെ പ്രയാണത്തിലും, [QE][QS]യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്കുക. [QE]
19. [QS]അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; [QE][QS]അവിടെ നീതിയാഗങ്ങളെ കഴിക്കും. [QE][QS]അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.” [QE]
20. [QS]ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: [QE][QS]“ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. [QE][QS]ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് [QE][QS]ഭുജവും നെറുകയും പറിച്ചുകീറുന്നു. [QE]
21. [QS]അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; [QE][QS]അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു; [QE][QS]അവൻ ജനത്തിന്റെ തലവന്മാരോടുകൂടി വന്നു.യിസ്രായേലിൽ യഹോവയുടെ നീതിയും [QE][QS]അവന്റെ വിധികളും നടത്തി.” [QE]
22. [QS]ദാനെക്കുറിച്ച് അവൻ പറഞ്ഞത്: [QE][QS]“ദാൻ ബാലസിംഹം ആകുന്നു; [QE][QS]അവൻ ബാശാനിൽനിന്നു ചാടുന്നു.” [QE]
23. [QS]നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: [QE][QS]“നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി [QE][QS]പടിഞ്ഞാറും തെക്കും കൈവശമാക്കുക.” [QE]
24. [QS]ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: [QE][QS]“ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; [QE][QS]അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; [QE][QS]അവൻ കാൽ എണ്ണയിൽ മുക്കട്ടെ. [QE]
25. [QS]നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. [QE][QS]നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ.”
26. യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരുദൈവവുമില്ല. [QE][QS]നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെ [QE][QS]തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. [QE]
27. [QS]നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; [QE][QS]അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു. [QE][QS]‘സംഹരിക്കുക’ എന്ന് കല്പിച്ചിരിക്കുന്നു. [QE]
28. [QS]ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും [QE][QS]യാക്കോബിന്റെ ഉറവ് തനിയെയും വസിക്കുന്നു; [QE][QS]ആകാശം അവന് മഞ്ഞു പൊഴിക്കുന്നു. [QE]
29. [QS]യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്? [QE][QS]യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും [QE][QS]നിന്റെ മഹിമയുടെ വാളും ആകുന്നു. [QE][QS]നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും. [QE][QS]നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും.” [QE]