സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1. അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: [QBR]
2. “അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? [QBR] ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? [QBR]
3. നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ? [QBR] നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? [QBR]
4. “എന്റെ ഉപദേശം നിർമ്മലം എന്നും [QBR] തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. [QBR]
5. അയ്യോ ദൈവം അരുളിച്ചെയ്യുകയും [QBR] നിന്റെ നേരെ അധരം തുറക്കുകയും [QBR]
6. ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ [QBR] എന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! [QBR] അപ്പോൾ നിന്റെ അകൃത്യം ഓരോന്നും [QBR] ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു. [QBR]
7. ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? [QBR] സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? [QBR]
8. അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; [QBR] അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? [QBR]
9. അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും [QBR] സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. [QBR]
10. യഹോവ കടന്നുവന്ന് ബന്ധിക്കുകയും [QBR] വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ? [QBR]
11. ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; [QBR] ദൃഷ്ടിവയ്ക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. [QBR]
12. വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; [QBR] കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; [QBR]
13. നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി [QBR] ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ [QBR]
14. നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; [QBR] നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. [QBR]
15. അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; [QBR] നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. [QBR]
16. അതെ, നീ കഷ്ടത മറക്കും; [QBR] ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. [QBR]
17. നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; [QBR] ഇരുൾ പ്രഭാതംപോലെയാകും. [QBR]
18. പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; [QBR] നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; [QBR]
19. നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; [QBR] പലരും നിന്റെ മമത അന്വേഷിക്കും. [QBR]
20. എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; [QBR] ശരണം അവർക്ക് പൊയ്പോകും; [QBR] പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.” [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 11 / 42
ഇയ്യോബ് 11:17
1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: 2 “അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? 3 നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? 4 “എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. 5 അയ്യോ ദൈവം അരുളിച്ചെയ്യുകയും നിന്റെ നേരെ അധരം തുറക്കുകയും 6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു. 7 ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? 8 അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? 9 അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. 10 യഹോവ കടന്നുവന്ന് ബന്ധിക്കുകയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ? 11 ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; ദൃഷ്ടിവയ്ക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. 12 വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; 13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ 14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. 15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. 16 അതെ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. 17 നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും. 18 പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; 19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും. 20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; ശരണം അവർക്ക് പൊയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.”
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 11 / 42
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References