സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1.
2. [PS]അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: [PE][QS]“അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? [QE][QS]ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? [QE]
3. [QS]നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ? [QE][QS]നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? [QE]
4. [QS]“എന്റെ ഉപദേശം നിർമ്മലം എന്നും [QE][QS]തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. [QE]
5. [QS]അയ്യോ ദൈവം അരുളിച്ചെയ്യുകയും [QE][QS]നിന്റെ നേരെ അധരം തുറക്കുകയും [QE]
6. [QS]ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ [QE][QS]എന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! [QE][QS]അപ്പോൾ നിന്റെ അകൃത്യം ഓരോന്നും [QE][QS]ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു. [QE]
7. [QS]ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? [QE][QS]സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? [QE]
8. [QS]അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; [QE][QS]അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? [QE]
9. [QS]അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും [QE][QS]സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. [QE]
10. [QS]യഹോവ കടന്നുവന്ന് ബന്ധിക്കുകയും [QE][QS]വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ? [QE]
11. [QS]ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; [QE][QS]ദൃഷ്ടിവയ്ക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. [QE]
12. [QS]വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; [QE][QS]കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; [QE]
13. [QS]നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി [QE][QS]ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ [QE]
14. [QS]നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; [QE][QS]നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. [QE]
15. [QS]അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; [QE][QS]നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. [QE]
16. [QS]അതെ, നീ കഷ്ടത മറക്കും; [QE][QS]ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. [QE]
17. [QS]നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; [QE][QS]ഇരുൾ പ്രഭാതംപോലെയാകും. [QE]
18. [QS]പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; [QE][QS]നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; [QE]
19. [QS]നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; [QE][QS]പലരും നിന്റെ മമത അന്വേഷിക്കും. [QE]
20. [QS]എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; [QE][QS]ശരണം അവർക്ക് പൊയ്പോകും; [QE][QS]പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.” [QE]
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 11 / 42
1 2 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: “അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? 3 നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? 4 “എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. 5 അയ്യോ ദൈവം അരുളിച്ചെയ്യുകയും നിന്റെ നേരെ അധരം തുറക്കുകയും 6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു. 7 ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? 8 അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? 9 അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. 10 യഹോവ കടന്നുവന്ന് ബന്ധിക്കുകയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ? 11 ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; ദൃഷ്ടിവയ്ക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. 12 വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; 13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ 14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. 15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. 16 അതെ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. 17 നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും. 18 പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; 19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും. 20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; ശരണം അവർക്ക് പൊയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.”
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 11 / 42
×

Alert

×

Malayalam Letters Keypad References