സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1.
2. [PS]അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: [PE][QS]“ഞാൻ പോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്; [QE][QS]നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ. [QE]
3. [QS]വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ? [QE][QS]അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്? [QE]
4. [QS]നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; [QE][QS]എനിയ്ക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ [QE][QS]എനിയ്ക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിയ്ക്കുകയും [QE][QS]നിങ്ങളെക്കുറിച്ച് തല കുലുക്കുകയും ചെയ്യാമായിരുന്നു. [QE]
5. [QS]ഞാൻ അധരം കൊണ്ട് നിങ്ങളെ ധൈര്യപ്പെടുത്തുകയും [QE][QS]സാന്ത്വനംകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. [QE]
6. [QS]ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; [QE][QS]ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്ത് ആശ്വാസമുള്ളു? [QE]
7. [QS]ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; [QE][QS]അവിടുന്ന് എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു. [QE]
8. [QS]അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു; [QE][QS]എന്റെ [* മെലിയുക = എല്ലും തോലും ആകുക ]മെലിച്ചൽ എനിയ്ക്ക് വിരോധമായി എഴുന്നേറ്റ് എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു. [QE]
9. [QS]അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; [QE][QS]അവിടുന്ന് എന്റെ നേരെ പല്ല് കടിക്കുന്നു; [QE][QS]ശത്രു എന്റെ നേരെ കണ്ണ് കൂർപ്പിക്കുന്നു. [QE]
10. [QS]അവർ എന്റെ നേരെ വായ് പിളർക്കുന്നു; [QE][QS]നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; [QE][QS]അവർ എനിയ്ക്ക് വിരോധമായി കൂട്ടം കൂടുന്നു. [QE]
11. [QS]ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; [QE][QS]ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു. [QE]
12. [QS]ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു; യഹോവ എന്നെ ചതച്ചുകളഞ്ഞു; [QE][QS]അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു; [QE][QS]എന്നെ തനിക്ക് ഉന്നമാക്കി നിർത്തിയിരിക്കുന്നു. [QE]
13. [QS]അവിടുത്തെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; [QE][QS]അവിടുന്ന് ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; [QE][QS]എന്റെ [† പിത്തരസം = കരൾ ഉൽപ്പാദിപ്പിക്കുന്ന ദ്രവം ]പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു. [QE]
14. [QS]അവിടുന്ന് എന്നെ ഇടിച്ചിടിച്ച് തകർക്കുന്നു; [QE][QS]മല്ലനെപ്പോലെ എന്റെ നേരെ പായുന്നു. [QE]
15. [QS]ഞാൻ ചാക്ക് എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, [QE][QS]എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു. [QE]
16. [QS]കരഞ്ഞ് കരഞ്ഞ് എന്റെ മുഖം ചുവന്നിരിക്കുന്നു; [QE][QS]എന്റെ കണ്ണിന്മേൽ അന്ധതമസ്സ് കിടക്കുന്നു. [QE]
17. [QS]എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. [QE][QS]എന്റെ പ്രാർത്ഥന നിർമ്മലമത്രേ.
18. അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; [QE][QS]എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ. [QE]
19. [QS]ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും [QE][QS]എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു. [QE]
20. [QS]എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; [QE][QS]എന്റെ കണ്ണ് ദൈവത്തിങ്കലേക്ക് കണ്ണുനീർ പൊഴിക്കുന്നു. [QE]
21. [QS]അവൻ മനുഷ്യന് വേണ്ടി ദൈവത്തോടും [QE][QS]മനുഷ്യപുത്രന് വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും. [QE]
22. [QS]ഏതാനും ആണ്ട് കഴിയുമ്പോഴേക്ക് [QE][QS]ഞാൻ മടങ്ങിവരാനാവാത്ത പാതയിലേക്ക് പോകേണ്ടിവരുമല്ലോ. [QE]
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 16 / 42
1 2 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: “ഞാൻ പോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ. 3 വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ? അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്? 4 നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിയ്ക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിയ്ക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിയ്ക്കുകയും നിങ്ങളെക്കുറിച്ച് തല കുലുക്കുകയും ചെയ്യാമായിരുന്നു. 5 ഞാൻ അധരം കൊണ്ട് നിങ്ങളെ ധൈര്യപ്പെടുത്തുകയും സാന്ത്വനംകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. 6 ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്ത് ആശ്വാസമുള്ളു? 7 ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; അവിടുന്ന് എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു. 8 അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു; എന്റെ [* മെലിയുക = എല്ലും തോലും ആകുക ]മെലിച്ചൽ എനിയ്ക്ക് വിരോധമായി എഴുന്നേറ്റ് എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു. 9 അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവിടുന്ന് എന്റെ നേരെ പല്ല് കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണ് കൂർപ്പിക്കുന്നു. 10 അവർ എന്റെ നേരെ വായ് പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിയ്ക്ക് വിരോധമായി കൂട്ടം കൂടുന്നു. 11 ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു. 12 ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു; യഹോവ എന്നെ ചതച്ചുകളഞ്ഞു; അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു; എന്നെ തനിക്ക് ഉന്നമാക്കി നിർത്തിയിരിക്കുന്നു. 13 അവിടുത്തെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവിടുന്ന് ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ [† പിത്തരസം = കരൾ ഉൽപ്പാദിപ്പിക്കുന്ന ദ്രവം ]പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു. 14 അവിടുന്ന് എന്നെ ഇടിച്ചിടിച്ച് തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു. 15 ഞാൻ ചാക്ക് എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു. 16 കരഞ്ഞ് കരഞ്ഞ് എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സ് കിടക്കുന്നു. 17 എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ. 18 അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ. 19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു. 20 എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണ് ദൈവത്തിങ്കലേക്ക് കണ്ണുനീർ പൊഴിക്കുന്നു. 21 അവൻ മനുഷ്യന് വേണ്ടി ദൈവത്തോടും മനുഷ്യപുത്രന് വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും. 22 ഏതാനും ആണ്ട് കഴിയുമ്പോഴേക്ക് ഞാൻ മടങ്ങിവരാനാവാത്ത പാതയിലേക്ക് പോകേണ്ടിവരുമല്ലോ.
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 16 / 42
×

Alert

×

Malayalam Letters Keypad References