സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1.
2. [PS]അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: [PE][QS]“നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും? [QE][QS]ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം. [QE]
3. [QS]ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും [QE][QS]ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്? [QE]
4. [QS]കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, [QE][QS]നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? [QE][QS]പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ? [QE]
5. [QS]ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; [QE][QS]അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. [QE]
6. [QS]അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; [QE][QS]അവന്റെ ദീപം കെട്ടുപോകും. [QE]
7. [QS]അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; [QE][QS]അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും. [QE]
8. [QS]അവന്റെ കാല് വലയിൽ കുടുങ്ങിപ്പോകും; [QE][QS]അവൻ ചതിക്കുഴിക്കുമീതെ നടക്കും. [QE]
9. [QS]കെണി അവന്റെ കുതികാലിന് പിടിക്കും; [QE][QS]അവൻ കുടുക്കിൽ അകപ്പെടും. [QE]
10. [QS]അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; [QE][QS]അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും. [QE]
11. [QS]ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; [QE][QS]അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും. [QE]
12. [QS]അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; [QE][QS]വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു. [QE]
13. [QS]അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; [QE][QS]മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും. [QE]
14. [QS]അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; [QE][QS]ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. [QE]
15. [QS]അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; [QE][QS]അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. [QE]
16. [QS]അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും; [QE][QS]മീതെ അവന്റെ കൊമ്പ് വാടിപ്പോകും. [QE]
17. [QS]അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; [QE][QS]തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും. [QE]
18. [QS]അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും; [QE][QS]ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും. [QE]
19. [QS]സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും; [QE][QS]അവന്റെ പാർപ്പിടം അന്യം നിന്നുപോകും. [QE]
20. [QS]പശ്ചിമവാസികൾ അവന്റെ ദിവസം കണ്ട് വിസ്മയിക്കും; [QE][QS]പൂർവ്വദേശക്കാരും അമ്പരന്ന് പോകും. [QE]
21. [QS]നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. [QE][QS]ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെ തന്നെ”. [QE]
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 18 / 42
1 2 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും? ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം. 3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്? 4 കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ? 5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. 6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും. 7 അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും. 8 അവന്റെ കാല് വലയിൽ കുടുങ്ങിപ്പോകും; അവൻ ചതിക്കുഴിക്കുമീതെ നടക്കും. 9 കെണി അവന്റെ കുതികാലിന് പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും. 10 അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും. 11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും. 12 അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു. 13 അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും. 14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. 15 അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 16 അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും; മീതെ അവന്റെ കൊമ്പ് വാടിപ്പോകും. 17 അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും. 18 അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും; ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും. 19 സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും; അവന്റെ പാർപ്പിടം അന്യം നിന്നുപോകും. 20 പശ്ചിമവാസികൾ അവന്റെ ദിവസം കണ്ട് വിസ്മയിക്കും; പൂർവ്വദേശക്കാരും അമ്പരന്ന് പോകും. 21 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെ തന്നെ”.
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 18 / 42
×

Alert

×

Malayalam Letters Keypad References