1. അതിന് ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞത്: [QBR]
2. “ആധിപത്യവും ഭയങ്കരത്വവും ദൈവത്തിന്റെ പക്കൽ ഉണ്ട്; [QBR] തന്റെ ഉന്നതസ്ഥലങ്ങളിൽ അവിടുന്ന് സമാധാനം പാലിക്കുന്നു. [QBR]
3. അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ? [QBR] അവിടുത്തെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു? [QBR]
4. മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? [QBR] സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? [QBR]
5. ചന്ദ്രനുപോലും ശോഭയില്ലല്ലോ; [QBR] നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല. [QBR]
6. പിന്നെ പുഴുവായിരിക്കുന്ന മർത്യനും [QBR] കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ? [PE]