സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഇയ്യോബ്
1. അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: [QBR]
2. “നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു? [QBR] ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി? [QBR]
3. ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു? [QBR] ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു? [QBR]
4. ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്? [QBR] ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്; [QBR]
5. വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ [QBR] മരിച്ചവരുടെ ആത്മാക്കൾ നൊന്തു നടുങ്ങുന്നു.
6. പാതാളം ദൈവത്തിന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; [QBR] നരകം മറയില്ലാതെയിരിക്കുന്നു. [QBR]
7. ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു; [QBR] ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു. [QBR]
8. അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു; [QBR] അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല. [QBR]
9. അവിടുന്ന് ചന്ദ്രന്റെ ദർശനം മറച്ചുവയ്ക്കുന്നു; [QBR] അതിന്മേൽ തന്റെ മേഘം വിരിക്കുന്നു. [QBR]
10. അവിടുന്ന് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയിൽ [QBR] വെള്ളത്തിന്മേൽ ഒരു അതിര് വരച്ചിരിക്കുന്നു.
11. ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; [QBR] അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു. [QBR]
12. അവിടുന്ന് തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; [QBR] തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു. [QBR]
13. അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; [QBR] അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു. [QBR]
14. എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; [QBR] നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. [QBR] അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും? [PE]

Notes

No Verse Added

Total 42 Chapters, Current Chapter 26 of Total Chapters 42
ഇയ്യോബ് 26:13
1. അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2. “നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു?
ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി?
3. ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു?
ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
4. ആരുടെ സഹായത്തോടു കൂടിയാണ് നീ വാക്കുകൾ കേൾപ്പിച്ചത്?
ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്;
5. വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ
മരിച്ചവരുടെ ആത്മാക്കൾ നൊന്തു നടുങ്ങുന്നു.
6. പാതാളം ദൈവത്തിന്റെ മുമ്പിൽ തുറന്നുകിടക്കുന്നു;
നരകം മറയില്ലാതെയിരിക്കുന്നു.
7. ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു;
ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു.
8. അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു;
അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല.
9. അവിടുന്ന് ചന്ദ്രന്റെ ദർശനം മറച്ചുവയ്ക്കുന്നു;
അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
10. അവിടുന്ന് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയിൽ
വെള്ളത്തിന്മേൽ ഒരു അതിര് വരച്ചിരിക്കുന്നു.
11. ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;
അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു.
12. അവിടുന്ന് തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു;
തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു.
13. അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു;
അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു.
14. എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ;
നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.
അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും? PE
Total 42 Chapters, Current Chapter 26 of Total Chapters 42
×

Alert

×

malayalam Letters Keypad References