സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1.
2. [PS]ഇയ്യോബ് പിന്നെയും പറഞ്ഞത്: [PE][QS]“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ [QE][QS]ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ [QE][QS]ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. [QE]
3. [QS]അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കു മീതെ പ്രകാശിച്ചു; [QE][QS]അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു. [QE]
4. [QS]എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു; [QE][QS]സർവ്വ ശക്തൻ എന്നോടുകൂടി വസിക്കുകയും [QE]
5. [QS]എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത [QE][QS]എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. [QE]
6. [QS]അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; [QE][QS]പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു. [QE]
7. [QS]ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു. [QE][QS]വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ [QE]
8. [QS]യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും; [QE][QS]വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും. [QE]
9. [QS]പ്രഭുക്കന്മാർ സംസാരം നിർത്തി, [QE][QS]കൈകൊണ്ട് വായ്പൊത്തും. [QE]
10. [QS]ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; [QE][QS]അവരുടെ നാവ് അണ്ണാക്കോടു പറ്റും. [QE]
11. [QS]എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; [QE][QS]എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും. [QE]
12. [QS]നിലവിളിച്ച എളിയവനെയും അനാഥനെയും [QE][QS]തുണയറ്റവനെയും ഞാൻ വിടുവിച്ചു. [QE]
13. [QS]നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; [QE][QS]വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ട് ആലപിക്കുമാറാക്കി. [QE]
14. [QS]ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു; [QE][QS]എന്റെ ന്യായം [* ഉത്തരീയം = മേൽക്കുപ്പായം ]ഉത്തരീയവും തലപ്പാവും പോലെയായിരുന്നു. [QE]
15. [QS]ഞാൻ കുരുടന് കണ്ണും [QE][QS]മുടന്തന് കാലും ആയിരുന്നു. [QE]
16. [QS]ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; [QE][QS]ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു. [QE]
17. [QS]നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു; [QE][QS]അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു. [QE]
18. [QS]എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും. [QE]
19. [QS]എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; [QE][QS]എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു. [QE]
20. [QS]എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; [QE][QS]എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു. [QE]
21. [QS]മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും; [QE][QS]എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും. [QE]
22. [QS]ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; [QE][QS]എന്റെ മൊഴി അവരുടെമേൽ മഴപോലെ ഇറ്റിറ്റ് വീഴും. [QE]
23. [QS]മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; [QE][QS]പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും. [QE]
24. [QS]അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ [QE][QS]ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; [QE][QS]എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല.
25. ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും; [QE][QS]സൈന്യസമേതനായ രാജാവിനെപ്പോലെയും [QE][QS]ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും; [QE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 29 / 42
ഇയ്യോബ് 29:9
1 2 ഇയ്യോബ് പിന്നെയും പറഞ്ഞത്: “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 3 അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കു മീതെ പ്രകാശിച്ചു; അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു. 4 എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു; സർവ്വ ശക്തൻ എന്നോടുകൂടി വസിക്കുകയും 5 എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 6 അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു. 7 ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ 8 യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും. 9 പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ട് വായ്പൊത്തും. 10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവ് അണ്ണാക്കോടു പറ്റും. 11 എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും. 12 നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു. 13 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ട് ആലപിക്കുമാറാക്കി. 14 ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം [* ഉത്തരീയം = മേൽക്കുപ്പായം ]ഉത്തരീയവും തലപ്പാവും പോലെയായിരുന്നു. 15 ഞാൻ കുരുടന് കണ്ണും മുടന്തന് കാലും ആയിരുന്നു. 16 ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു. 17 നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു; അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു. 18 എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും. 19 എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു. 20 എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു. 21 മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും; എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും. 22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ മഴപോലെ ഇറ്റിറ്റ് വീഴും. 23 മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും. 24 അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല. 25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും; സൈന്യസമേതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 29 / 42
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References