സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1. [PS]ഇയ്യോബേ, എന്റെ സംഭാഷണം കേട്ടുകൊള്ളുക; [PE][QS]എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക. [QE]
2. [QS]ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു; [QE][QS]എന്റെ വായിൽ എന്റെ നാവ് സംസാരിക്കുന്നു. [QE]
3. [QS]എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും. [QE][QS]എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും. [QE]
4. [QS]ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; [QE][QS]സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു. [QE]
5. [QS]നിനക്ക് കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക; [QE][QS]സന്നദ്ധനായി എന്റെ മുമ്പിൽ നിന്നുകൊള്ളുക. [QE]
6. [QS]ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ; [QE][QS]എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു. [QE]
7. [QS]എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; [QE][QS]എന്റെ പ്രേരണ നിനക്ക് ഭാരമായിരിക്കുകയുമില്ല. [QE]
8. [QS]ഞാൻ കേൾക്കെ നീ പറഞ്ഞതും [QE][QS]നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ: [QE]
9. [QS]‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; [QE][QS]ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല. [QE]
10. [QS]ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; [QE][QS]എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു. [QE]
11. [QS]അവിടുന്ന് എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; [QE][QS]എന്റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു’. [QE]
12. [QS]ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: [QE][QS]‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ. [QE]
13. [QS]നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? [QE][QS]തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് കാരണം പറയുന്നില്ലല്ലോ. [QE]
14. [QS]ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; [QE][QS]മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും. [QE]
15. [QS]ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, [QE][QS]അവർ കിടക്ക മേൽ നിദ്രകൊള്ളുമ്പോൾ, [QE][QS]സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ, [QE]
16. [QS]അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; [QE][QS]അവരെ മുന്നറിയിപ്പുകൾ കൊണ്ട് ഭയപ്പെടുത്തുന്നു. [QE]
17. [QS]മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും [QE][QS]പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ. [QE]
18. [QS]അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും [QE][QS]വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു. [QE]
19. [QS]തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; [QE][QS]അവന്റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്. [QE]
20. [QS]അതുകൊണ്ട് അവന്റെ ജീവൻ അപ്പവും [QE][QS]അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. [QE]
21. [QS]അവന്റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു; [QE][QS]കാണനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. [QE]
22. [QS]അവന്റെ പ്രാണൻ ശവക്കുഴിക്കും [QE][QS]അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. [QE]
23. [QS]മനുഷ്യനോട് അവന്റെ ധർമ്മം അറിയിക്കേണ്ടതിന്ന് [QE][QS]ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവന് വേണ്ടി ഉണ്ടെങ്കിൽ [QE]
24. [QS]ദൂതൻ അവനിൽ കൃപ തോന്നി: [QE][QS]‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; [QE][QS]ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും [QE]
25. [QS]അപ്പോൾ അവന്റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; [QE][QS]അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും. [QE]
26. [QS]അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും; [QE][QS]തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; [QE][QS]ദൈവം മനുഷ്യന് അവന്റെ വിജയം പകരം കൊടുക്കും. [QE]
27. [QS]അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: [QE][QS]‘ഞാൻ പാപം ചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; [QE][QS]അതിന് എന്നോട് പകരം ചെയ്തിട്ടില്ല. [QE]
28. [QS]ദൈവം എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; [QE][QS]എന്റെ ജീവൻ പ്രകാശം കണ്ട് സന്തോഷിക്കുന്നു. [QE]
29. [QS]ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം [QE][QS]ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു. [QE]
30. [QS]അവന്റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും [QE][QS]ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ. [QE]
31. [QS]ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക; [QE][QS]മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം. [QE]
32. [QS]നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക; [QE][QS]സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്റെ താത്പര്യം. [QE]
33. [QS]ഇല്ലെങ്കിൽ, നീ എന്റെ വാക്ക് കേൾക്ക; [QE][QS]മിണ്ടാതിരിക്കുക; ഞാൻ നിനക്ക് ജ്ഞാനം ഉപദേശിച്ചുതരാം.” [QE]
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 33 / 42
1 ഇയ്യോബേ, എന്റെ സംഭാഷണം കേട്ടുകൊള്ളുക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക. 2 ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു; എന്റെ വായിൽ എന്റെ നാവ് സംസാരിക്കുന്നു. 3 എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും. എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും. 4 ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു. 5 നിനക്ക് കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക; സന്നദ്ധനായി എന്റെ മുമ്പിൽ നിന്നുകൊള്ളുക. 6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ; എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു. 7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ പ്രേരണ നിനക്ക് ഭാരമായിരിക്കുകയുമില്ല. 8 ഞാൻ കേൾക്കെ നീ പറഞ്ഞതും നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ: 9 ‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല. 10 ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു. 11 അവിടുന്ന് എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു’. 12 ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: ‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ. 13 നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് കാരണം പറയുന്നില്ലല്ലോ. 14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും. 15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ കിടക്ക മേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ, 16 അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; അവരെ മുന്നറിയിപ്പുകൾ കൊണ്ട് ഭയപ്പെടുത്തുന്നു. 17 മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ. 18 അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു. 19 തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്. 20 അതുകൊണ്ട് അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. 21 അവന്റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു; കാണനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. 22 അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. 23 മനുഷ്യനോട് അവന്റെ ധർമ്മം അറിയിക്കേണ്ടതിന്ന് ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവന് വേണ്ടി ഉണ്ടെങ്കിൽ 24 ദൂതൻ അവനിൽ കൃപ തോന്നി: ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും 25 അപ്പോൾ അവന്റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും. 26 അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; ദൈവം മനുഷ്യന് അവന്റെ വിജയം പകരം കൊടുക്കും. 27 അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: ‘ഞാൻ പാപം ചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; അതിന് എന്നോട് പകരം ചെയ്തിട്ടില്ല. 28 ദൈവം എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശം കണ്ട് സന്തോഷിക്കുന്നു. 29 ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു. 30 അവന്റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ. 31 ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക; മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം. 32 നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക; സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്റെ താത്പര്യം. 33 ഇല്ലെങ്കിൽ, നീ എന്റെ വാക്ക് കേൾക്ക; മിണ്ടാതിരിക്കുക; ഞാൻ നിനക്ക് ജ്ഞാനം ഉപദേശിച്ചുതരാം.”
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 33 / 42
×

Alert

×

Malayalam Letters Keypad References