സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1.
2. [PS]എലീഹൂ പിന്നെയും പറഞ്ഞത്: [PE][QS]“അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം; [QE][QS]ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്. [QE]
3. [QS]ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും; [QE][QS]എന്റെ സ്രഷ്ടാവിന്റെ നീതിയെ അറിയിക്കും. [QE]
4. [QS]എന്റെ വാക്ക് കള്ളമല്ല നിശ്ചയം; [QE][QS]അറിവ് തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു. [QE]
5. [QS]ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല; [QE][QS]അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ. [QE]
6. [QS]അവിടുന്ന് ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; [QE][QS]ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു. [QE]
7. [QS]അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്റെ നോട്ടം മാറ്റുന്നില്ല; [QE][QS]രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; [QE][QS]അവർ എന്നേക്കും ഉയർന്നിരിക്കുന്നു.
8. അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് [QE][QS]കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ [QE]
9. [QS]അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും [QE][QS]അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും.
10. അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു; [QE][QS]അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു. [QE]
11. [QS]അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ [QE][QS]അവരുടെ നാളുകളെ ഭാഗ്യത്തിലും [QE][QS]ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
12. കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; [QE][QS]ബുദ്ധിമോശത്താൽ മരിച്ചുപോകും.
13. ദുഷ്ടന്മാർ കോപം സംഗ്രഹിച്ചുവയ്ക്കുന്നു; [QE][QS]അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷയ്ക്കായി നിലവിളിക്കുന്നില്ല. [QE]
14. [QS]അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു; [QE][QS]അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു. [QE]
15. [QS]അവിടുന്ന് പീഡിതനെ അവന്റെ പീഡയാൽ വിടുവിക്കുന്നു; [QE][QS]അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു. [QE]
16. [QS]നിന്നെയും അവിടുന്ന് കഷ്ടതയുടെ വായിൽ നിന്ന് [QE][QS]ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു. [QE][QS]നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു. [QE]
17. [QS]നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; [QE][QS]വിധിയും നീതിയും നിന്നെ പിടിക്കും. [QE]
18. [QS]കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; [QE][QS]മോചനദ്രവ്യത്തിന്റെ വലിപ്പം ഓർത്ത് നീ തെറ്റിപ്പോകുകയുമരുത്. [QE]
19. [QS]കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്റെ നിലവിളിയും [QE][QS]ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ? [QE]
20. [QS]ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച് [QE][QS]മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്. [QE]
21. [QS]സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്; [QE][QS]കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുക. [QE]
22. [QS]ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; [QE][QS]അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു? [QE]
23. [QS]ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്? [QE][QS]അവിടുന്ന് നീതികേട് ചെയ്തു എന്ന് അവിടുത്തോട് ആർക്ക് പറയാം? [QE]
24. [QS]അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക; [QE][QS]അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്. [QE]
25. [QS]മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു; [QE][QS]ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു. [QE]
26. [QS]നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ; [QE][QS]അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്. [QE]
27. [QS]അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു; [QE][QS]അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു. [QE]
28. [QS]മേഘങ്ങൾ അവയെ ചൊരിയുന്നു; [QE][QS]മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു. [QE]
29. [QS]ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും [QE][QS]അവിടുത്തെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ? [QE]
30. [QS]ദൈവം തന്റെ ചുറ്റും പ്രകാശം വിതറുന്നു; [QE][QS]സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു. [QE]
31. [QS]ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു; [QE][QS]ആഹാരവും ധാരാളമായി കൊടുക്കുന്നു. [QE]
32. [QS]അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു; [QE][QS]പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു. [QE]
33. [QS]അതിന്റെ മുഴക്കം അവിടുത്തെയും [QE][QS]കന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു. [QE]
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 36 / 42
1 2 എലീഹൂ പിന്നെയും പറഞ്ഞത്: “അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്. 3 ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്റെ നീതിയെ അറിയിക്കും. 4 എന്റെ വാക്ക് കള്ളമല്ല നിശ്ചയം; അറിവ് തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു. 5 ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല; അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ. 6 അവിടുന്ന് ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു. 7 അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്റെ നോട്ടം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു. 8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ 9 അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും. 10 അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു; അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു. 11 അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ അവരുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. 12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും. 13 ദുഷ്ടന്മാർ കോപം സംഗ്രഹിച്ചുവയ്ക്കുന്നു; അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷയ്ക്കായി നിലവിളിക്കുന്നില്ല. 14 അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു; അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു. 15 അവിടുന്ന് പീഡിതനെ അവന്റെ പീഡയാൽ വിടുവിക്കുന്നു; അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു. 16 നിന്നെയും അവിടുന്ന് കഷ്ടതയുടെ വായിൽ നിന്ന് ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു. 17 നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും. 18 കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; മോചനദ്രവ്യത്തിന്റെ വലിപ്പം ഓർത്ത് നീ തെറ്റിപ്പോകുകയുമരുത്. 19 കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ? 20 ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച് മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്. 21 സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്; കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുക. 22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു? 23 ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്? അവിടുന്ന് നീതികേട് ചെയ്തു എന്ന് അവിടുത്തോട് ആർക്ക് പറയാം? 24 അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക; അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്. 25 മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു; ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു. 26 നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ; അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്. 27 അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു; അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു. 28 മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു. 29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവിടുത്തെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ? 30 ദൈവം തന്റെ ചുറ്റും പ്രകാശം വിതറുന്നു; സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു. 31 ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു. 32 അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു. 33 അതിന്റെ മുഴക്കം അവിടുത്തെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു.
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 36 / 42
×

Alert

×

Malayalam Letters Keypad References