സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1.
2. [PS]യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് : [PE][QS]“ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ? [QE][QS]ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.” [QE]
3. [QS]അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: [QE]
4. [QS]‘ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും? [QE][QS]ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു. [QE]
5. [QS]ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല. [QE][QS]രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.’ [QE]
6. [QS]അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്: [QE]
7. [QS]“നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; [QE][QS]ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക. [QE]
8. [QS]നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? [QE][QS]നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? [QE]
9. [QS]ദൈവത്തിനുള്ളതുപോലെ നിനക്ക് ഭുജം ഉണ്ടോ? [QE][QS]അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ? [QE]
10. [QS]നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. [QE][QS]തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക. [QE]
11. [QS]നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; [QE][QS]ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക. [QE]
12. [QS]ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക; [QE][QS]ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക. [QE]
13. [QS]അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക; [QE][QS]അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക. [QE]
14. [QS]അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു [QE][QS]എന്ന് ഞാനും നിന്നെ ശ്ലാഘിച്ചുപറയും. [QE]
15. [QS]ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന [* നദീഹയം = ആന പോലെയുള്ള ഒരു വലിയ മൃഗം ]നദീഹയമുണ്ടല്ലോ; [QE][QS]അത് കാളയെപ്പോലെ പുല്ലുതിന്നുന്നു.
16. അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും [QE][QS]അതിന്റെ ബലം വയറിന്റെ മാംസപേശികളിലും ആകുന്നു. [QE]
17. [QS]ദേവദാരുതുല്യമായ തന്റെ വാല് അത് ആട്ടുന്നു; [QE][QS]അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു. [QE]
18. [QS]അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും [QE][QS]എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. [QE]
19. [QS]അത് ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്; [QE][QS]അതിനെ ഉണ്ടാക്കിയവനായ ദൈവത്തിനു മാത്രമേ അതിനെ തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ. [QE]
20. [QS]കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ [QE][QS]പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു.
21. അത് [† നീർമരുത് = ജലാശയതീരങ്ങളിൽ വളരുന്ന ഒരു മരം ]നീർമരുതിന്റെ ചുവട്ടിലും [QE][QS]ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു. [QE]
22. [QS]നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; [QE][QS]തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു; [QE]
23. [QS]നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല; [QE][QS]യോർദ്ദാൻ അതിന്റെ വായിലേക്ക് ചാടിയാലും അത് നിർഭയമായിരിക്കും. [QE]
24. [QS]അത് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ? [QE][QS]അതിന്റെ മൂക്കിൽ കയർ കോർക്കാമോ? [QE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 40 / 42
ഇയ്യോബ് 40:27
1 2 യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് : “ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ? ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.” 3 അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: 4 ‘ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും? ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു. 5 ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.’ 6 അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്: 7 “നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക. 8 നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? 9 ദൈവത്തിനുള്ളതുപോലെ നിനക്ക് ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ? 10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക. 11 നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക. 12 ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക. 13 അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക. 14 അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്ന് ഞാനും നിന്നെ ശ്ലാഘിച്ചുപറയും. 15 ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന [* നദീഹയം = ആന പോലെയുള്ള ഒരു വലിയ മൃഗം ]നദീഹയമുണ്ടല്ലോ; അത് കാളയെപ്പോലെ പുല്ലുതിന്നുന്നു. 16 അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറിന്റെ മാംസപേശികളിലും ആകുന്നു. 17 ദേവദാരുതുല്യമായ തന്റെ വാല് അത് ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു. 18 അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. 19 അത് ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്; അതിനെ ഉണ്ടാക്കിയവനായ ദൈവത്തിനു മാത്രമേ അതിനെ തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ. 20 കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു. 21 അത് [† നീർമരുത് = ജലാശയതീരങ്ങളിൽ വളരുന്ന ഒരു മരം ]നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു. 22 നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു; 23 നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്ക് ചാടിയാലും അത് നിർഭയമായിരിക്കും. 24 അത് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ?
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 40 / 42
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References