സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1. [PS]അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2. “അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! [PE][QS]എന്റെ വിപത്ത് സ്വരൂപിച്ച് [* തുലാസ് = ഭാരം തൂക്കുന്ന ഉപകരണം ]തുലാസിൽ വച്ചെങ്കിൽ! [QE]
3. [QS]അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. [QE][QS]അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു. [QE]
4. [QS]സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; [QE][QS]അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു; [QE][QS]ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു. [QE]
5. [QS]പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? [QE][QS]തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? [QE]
6. [QS]രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ? [QE][QS]മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ? [QE]
7. [QS]തൊടുവാൻ എനിയ്ക്ക് വെറുപ്പ് തോന്നുന്നത് [QE][QS]എനിയ്ക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. [QE]
8. [QS]അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! [QE][QS]എന്റെ വാഞ്ഛ ദൈവം എനിയ്ക്ക് നല്കിയെങ്കിൽ! [QE]
9. [QS]എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! [QE][QS]തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!
10. അങ്ങനെ എനിയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു; [QE][QS]കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. [QE][QS]പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; [QE]
11. [QS]ഞാൻ കാത്തിരിക്കേണ്ടതിന് എനിക്ക് എന്ത് ശക്തി ? [QE][QS]ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്? [QE]
12. [QS]എന്റെ ബലം കല്ലിന്റെ ബലമോ? [QE][QS]എന്റെ മാംസം താമ്രമാകുന്നുവോ? [QE]
13. [QS]ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? [QE][QS]രക്ഷ എന്നെ വിട്ടുപോയില്ലയോ? [QE]
14. [QS]ദുഃഖിതനോട് സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; [QE][QS]അല്ലെങ്കിൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും. [QE]
15. [QS]എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; [QE][QS]വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ. [QE]
16. [QS]നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; [QE][QS]ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. [QE]
17. [QS]ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; [QE][QS]ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു. [QE]
18. [QS]കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; [QE][QS]അവ മരുഭൂമിയിൽ ചെന്ന് നശിച്ചുപോകുന്നു. [QE]
19. [QS]തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞുനോക്കുന്നു; [QE][QS]ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു. [QE]
20. [QS]പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; [QE][QS]അവിടംവരെ ചെന്ന് നാണിച്ചു പോകുന്നു. [QE]
21. [QS]നിങ്ങളും ഇപ്പോൾ അതുപോലെ ആയി [QE][QS]വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു. [QE]
22. [QS]എനിയ്ക്ക് കൊണ്ടുവന്നു തരുവിൻ; [QE][QS]നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ; [QE]
23. [QS]വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ; [QE][QS]നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ [QE][QS]വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? [QE]
24. [QS]എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; [QE][QS]ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ. [QE]
25. [QS]നേരുള്ള വാക്കുകൾക്ക് എത്ര ബലം! [QE][QS]നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം? [QE]
26. [QS]വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ? [QE][QS]ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ. [QE]
27. [QS]അനാഥന് നിങ്ങൾ ചീട്ടിടുന്നു; [QE][QS]സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു. [QE]
28. [QS]ഇപ്പോൾ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിൻ; [QE][QS]ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ? [QE]
29. [QS]ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്. [QE][QS]ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ. [QE]
30. [QS]എന്റെ നാവിൽ അനീതിയുണ്ടോ? [QE][QS]എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ? [QE]
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 6 / 42
1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 2 “അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്ത് സ്വരൂപിച്ച് [* തുലാസ് = ഭാരം തൂക്കുന്ന ഉപകരണം ]തുലാസിൽ വച്ചെങ്കിൽ! 3 അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു. 4 സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു. 5 പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? 6 രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ? 7 തൊടുവാൻ എനിയ്ക്ക് വെറുപ്പ് തോന്നുന്നത് എനിയ്ക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. 8 അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിയ്ക്ക് നല്കിയെങ്കിൽ! 9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 10 അങ്ങനെ എനിയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; 11 ഞാൻ കാത്തിരിക്കേണ്ടതിന് എനിക്ക് എന്ത് ശക്തി ? ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്? 12 എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ? 13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ? 14 ദുഃഖിതനോട് സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലെങ്കിൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും. 15 എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ. 16 നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. 17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു. 18 കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്ന് നശിച്ചുപോകുന്നു. 19 തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു. 20 പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; അവിടംവരെ ചെന്ന് നാണിച്ചു പോകുന്നു. 21 നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു. 22 എനിയ്ക്ക് കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ; 23 വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? 24 എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ. 25 നേരുള്ള വാക്കുകൾക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം? 26 വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ. 27 അനാഥന് നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു. 28 ഇപ്പോൾ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ? 29 ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ. 30 എന്റെ നാവിൽ അനീതിയുണ്ടോ? എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 6 / 42
×

Alert

×

Malayalam Letters Keypad References