സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഇയ്യോബ്
1. അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: [QBR]
2. “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? [QBR] നിന്റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും? [QBR]
3. ദൈവം ന്യായം മറിച്ചുകളയുമോ? [QBR] സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? [QBR]
4. നിന്റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ [QBR] ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു. [QBR]
5. നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും [QBR] സർവ്വശക്തനോടപേക്ഷിക്കുകയും ചെയ്താൽ, [QBR]
6. നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ [QBR] അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; [QBR] നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. [QBR]
7. നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും; [QBR] നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. [QBR]
8. നീ പണ്ടത്തെ തലമുറയോട് ചോദിക്കുക; [QBR] അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക. [QBR]
9. നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ; [QBR] ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. [QBR]
10. അവർ നിനക്ക് ഉപദേശിച്ചുപറഞ്ഞുതരും; [QBR] തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും. [QBR]
11. ചെളിയില്ലാതെ ഞാങ്ങണ വളരുമോ? [QBR] വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ? [QBR]
12. അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ [QBR] മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു. [QBR]
13. ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ; [QBR] വഷളന്റെ ആശ നശിച്ചുപോകും; [QBR]
14. അവന്റെ ആശ്രയം അറ്റുപോകും; [QBR] അവന്റെ ശരണം ചിലന്തിവലയത്രെ. [QBR]
15. അവൻ തന്റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്ക്കുകയില്ല; [QBR] അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്ക്കുകയില്ല. [QBR]
16. വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; [QBR] അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. [QBR]
17. അവന്റെ വേര് കല്ക്കുന്നിൽ പടരുന്നു; [QBR] അത് കല്ലുകളുടെയിടയിൽ ചെന്ന് തിരയുന്നു. [QBR]
18. അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ [QBR] ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും. [QBR]
19. ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം; [QBR] പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും. [QBR]
20. ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; [QBR] ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. [QBR]
21. ദൈവം ഇനിയും നിന്റെ വായിൽ ചിരിയും [QBR] നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും. [QBR]
22. നിന്നെ പകയ്ക്കുന്നവർ ലജ്ജ ധരിക്കും; [QBR] ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും’. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 8 / 42
ഇയ്യോബ് 8:41
1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: 2 “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും? 3 ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? 4 നിന്റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു. 5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും സർവ്വശക്തനോടപേക്ഷിക്കുകയും ചെയ്താൽ, 6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. 7 നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. 8 നീ പണ്ടത്തെ തലമുറയോട് ചോദിക്കുക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക. 9 നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. 10 അവർ നിനക്ക് ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും. 11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ? 12 അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു. 13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ; വഷളന്റെ ആശ നശിച്ചുപോകും; 14 അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ. 15 അവൻ തന്റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്ക്കുകയില്ല; അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്ക്കുകയില്ല. 16 വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. 17 അവന്റെ വേര് കല്ക്കുന്നിൽ പടരുന്നു; അത് കല്ലുകളുടെയിടയിൽ ചെന്ന് തിരയുന്നു. 18 അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും. 19 ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും. 20 ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. 21 ദൈവം ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും. 22 നിന്നെ പകയ്ക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും’.
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 8 / 42
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References