സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
യോശുവ
1. യോസേഫിന്റെ മക്കൾക്ക് കിട്ടിയ അവകാശ ദേശത്തിന്റെ അതിരുകൾ: കിഴക്ക് യെരീഹോ നീരുറവിനടുത്തുള്ള യോർദാനിൽ ആരംഭിച്ച്, മരുഭൂമിയിൽ കൂടെ യെരീഹോവിൽനിന്ന് മലനാടുവഴിയായി ബേഥേലിലേക്കു കയറി
2. ബേഥേലിൽനിന്ന് ലൂസിലേക്ക് ചെന്ന്, അർക്ക്യരുടെ അതിരായ അതാരോത്തിൽ കടന്ന്
3. പടിഞ്ഞാറോട്ട് യഫ്ളേത്യരുടെ അതിരിലേക്ക്, താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.
4. ഇങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിനും അവകാശം ലഭിച്ചു.
5. എഫ്രയീമിന്റെ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ അതിരുകൾ: കിഴക്ക്, അതെരോത്ത്-അദ്ദാരിൽ നിന്നും ബേത്ത്-ഹോരോനിലെക്കും,അവിടെ നിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകുന്നു.
6. ആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ട് ചെന്ന് താനത്ത്-ശീലോവരെ കിഴക്കോട്ട് തിരിഞ്ഞ് അതിനരികത്തുകൂടി
7. യാനോഹയുടെ കിഴക്കു വശത്തു കൂടി യാനോഹയും അതെരോത്തും നാരാത്തും കടന്ന് യോർദ്ദാന്റെ തീരത്ത് യെരിഹോവിൽ അവസാനിക്കുന്നു.
8. തപ്പൂഹയിൽനിന്ന് ആ അതിർ പടിഞ്ഞാറോട്ട് കാനാതോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ
9. മനശ്ശെമക്കളുടെ ഇടയിൽ എഫ്രയീംമക്കൾക്ക് വേർതിരിച്ചുകൊടുത്ത പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
10. എന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ അവിടെ നിന്ന് നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെ എഫ്രയീമ്യർക്ക് അടിമവേല ചെയ്ത് അവിടെ തന്നെ പാർത്തു വരുന്നു. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 24 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 16 / 24
യോശുവ 16:20
1 യോസേഫിന്റെ മക്കൾക്ക് കിട്ടിയ അവകാശ ദേശത്തിന്റെ അതിരുകൾ: കിഴക്ക് യെരീഹോ നീരുറവിനടുത്തുള്ള യോർദാനിൽ ആരംഭിച്ച്, മരുഭൂമിയിൽ കൂടെ യെരീഹോവിൽനിന്ന് മലനാടുവഴിയായി ബേഥേലിലേക്കു കയറി 2 ബേഥേലിൽനിന്ന് ലൂസിലേക്ക് ചെന്ന്, അർക്ക്യരുടെ അതിരായ അതാരോത്തിൽ കടന്ന് 3 പടിഞ്ഞാറോട്ട് യഫ്ളേത്യരുടെ അതിരിലേക്ക്, താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു. 4 ഇങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിനും അവകാശം ലഭിച്ചു. 5 എഫ്രയീമിന്റെ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ അതിരുകൾ: കിഴക്ക്, അതെരോത്ത്-അദ്ദാരിൽ നിന്നും ബേത്ത്-ഹോരോനിലെക്കും,അവിടെ നിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകുന്നു. 6 ആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ട് ചെന്ന് താനത്ത്-ശീലോവരെ കിഴക്കോട്ട് തിരിഞ്ഞ് അതിനരികത്തുകൂടി 7 യാനോഹയുടെ കിഴക്കു വശത്തു കൂടി യാനോഹയും അതെരോത്തും നാരാത്തും കടന്ന് യോർദ്ദാന്റെ തീരത്ത് യെരിഹോവിൽ അവസാനിക്കുന്നു. 8 തപ്പൂഹയിൽനിന്ന് ആ അതിർ പടിഞ്ഞാറോട്ട് കാനാതോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ 9 മനശ്ശെമക്കളുടെ ഇടയിൽ എഫ്രയീംമക്കൾക്ക് വേർതിരിച്ചുകൊടുത്ത പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു. 10 എന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ അവിടെ നിന്ന് നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെ എഫ്രയീമ്യർക്ക് അടിമവേല ചെയ്ത് അവിടെ തന്നെ പാർത്തു വരുന്നു.
മൊത്തമായ 24 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 16 / 24
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References