1.
2. [PS]ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ട് കഷ്ടത കണ്ട പുരുഷനാകുന്നു. [PE][QS]അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടക്കുമാറാക്കിയത്. [QE]
3. [QS]അതേ, അവിടുത്തെ കരം ഇടവിടാതെ എന്റെ നേരെ തിരിക്കുന്നു. [QE]
4. [QS]എന്റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു. [QE]
5. [QS]അവിടുന്ന് എന്നെ ആക്രമിച്ച്, കൈപ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു. [QE]
6. [QS]പണ്ടേ മരിച്ചവനെപ്പോലെ അവിടുന്ന് എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു [QE]
7. [QS]പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. [QE]
8. [QS]ഞാൻ കൂകി നിലവിളിച്ചാലും അവിടുന്ന് എന്റെ പ്രാർത്ഥന തടുത്തുകളയുന്നു. [QE]
9. [QS]വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്റെ വഴി അടച്ച്, എന്റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു. [QE]
10. [QS]അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. [QE]
11. [QS]അവിടുന്ന് എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു. [QE]
12. [QS]അവിടുന്ന് വില്ലു കുലച്ച് എന്നെ അമ്പിന് ലക്ഷ്യമാക്കിയിരിക്കുന്നു. [QE]
13. [QS]തന്റെ ആവനാഴിയിലെ അമ്പുകളെ അവിടുന്ന് എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. [QE]
14. [QS]ഞാൻ എന്റെ സർവ്വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. [QE]
15. [QS]അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു. [QE]
16. [QS]അവിടുന്ന് കല്ലുകൊണ്ട് എന്റെ പല്ല് തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. [QE]
17. [QS]അങ്ങ് എന്റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. [QE]
18. [QS]എന്റെ മഹത്വവും യഹോവയിലുള്ള എന്റെ പ്രത്യാശയും പൊയ്പ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു. [QE]
19. [QS]അങ്ങ് എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ. [QE]
20. [QS]എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു. [QE]
21. [QS]ഇത് ഞാൻ ഓർക്കും; അതുകൊണ്ട് ഞാൻ പ്രത്യാശിക്കും. [QE]
22. [QS]നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; [QE]
23. [QS]അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു. [QE]
24. [QS]യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവയ്ക്കുന്നു. [QE]
25. [QS]തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. [QE]
26. [QS]യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. [QE]
27. [QS]ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷന് നല്ലത്. [QE]
28. [QS]അവിടുന്ന് അത് അവന്റെ മേൽ വച്ചിരിക്കുക കൊണ്ട് അവൻ ഏകനായി മിണ്ടാതിരിക്കട്ടെ. [QE]
29. [QS]അവൻ തന്റെ മുഖം പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും. [QE]
30. [QS]തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ. [QE]
31. [QS]കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ. [QE]
32. [QS]അവിടുന്ന് ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക് ഒത്തവണ്ണം അവിടുത്തേയ്ക്ക് കരുണ തോന്നും. [QE]
33. [QS]മനസ്സോടെയല്ലല്ലോ അവിടുന്ന് മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്. [QE]
34. [QS]ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ട് മെതിക്കുന്നതും [QE]
35. [QS]അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും [QE]
36. [QS]അവന്റെ നീതി നിഷേധിക്കുന്നതും കർത്താവ് കാണുകയില്ലയോ? [QE]
37. [QS]കർത്താവ് കല്പിക്കാതെ ആര് പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്? [QE]
38. [QS]അത്യുന്നതന്റെ വായിൽനിന്ന് നന്മയും തിന്മയും പുറപ്പെടുന്നില്ലയോ? [QE]
39. [QS]ജീവനുള്ള മനുഷ്യൻ നെടുവീർപ്പിടുന്നതെന്ത്? [QE][QS]ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ. [QE]
40. [QS]നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധന ചെയ്ത് യഹോവയുടെ അടുക്കലേയ്ക്ക് തിരിയുക. [QE]
41. [QS]നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേയ്ക്ക് ഉയർത്തുക. [QE]
42. [QS]ഞങ്ങൾ അതിക്രമം ചെയ്ത് മത്സരിച്ചു; അങ്ങ് ക്ഷമിച്ചതുമില്ല. [QE]
43. [QS]അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, കരുണ കൂടാതെ കൊന്നുകളഞ്ഞു. [QE]
44. [QS]ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം അങ്ങ് സ്വയം മേഘം കൊണ്ട് മറച്ചു. [QE]
45. [QS]അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു. [QE]
46. [QS]ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ് പിളർന്നിരിക്കുന്നു. [QE]
47. [QS]പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു. [QE]
48. [QS]എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു. [QE]
49. [QS]യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം [QE]
50. [QS]എന്റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; നിലയ്ക്കുന്നതുമില്ല. [QE]
51. [QS]എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച് ഞാൻ കാണുന്നത് എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു. [QE]
52. [QS]കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു. [QE]
53. [QS]അവർ എന്റെ ജീവനെ കുഴിയിൽ ഇട്ട് നശിപ്പിച്ച്, എന്റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു. [QE]
54. [QS]വെള്ളം എന്റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്ന് ഞാൻ പറഞ്ഞു. [QE]
55. [QS]യഹോവേ, ഞാൻ ആഴമുള്ള കുഴിയിൽ നിന്ന് അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു. [QE]
56. [QS]‘എന്റെ നെടുവീർപ്പിനും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ’ എന്ന എന്റെ പ്രാർത്ഥന അങ്ങ് കേട്ടിരിക്കുന്നു. [QE]
57. [QS]ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്: “ഭയപ്പെടേണ്ടാ” എന്ന് പറഞ്ഞു. [QE]
58. [QS]കർത്താവേ, അങ്ങ് എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു. [QE]
59. [QS]യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്ത് തരേണമേ. [QE]
60. [QS]അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു. [QE]
61. [QS]യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും [QE]
62. [QS]എന്റെ ശത്രുക്കളുടെ വാക്കുകളും ഇടവിടാതെ എനിക്ക് വിരോധമായുള്ള ആലോചനകളും അങ്ങ് കേട്ടിരിക്കുന്നു. [QE]
63. [QS]അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു. [QE]
64. [QS]യഹോവേ, അവരുടെ പ്രവൃത്തിക്ക് തക്കവണ്ണം അവർക്ക് പകരം ചെയ്യേണമേ; [QE]
65. [QS]അങ്ങ് അവർക്ക് ഹൃദയകാഠിന്യം വരുത്തും; അങ്ങയുടെ ശാപം അവർക്ക് വരട്ടെ. [QE]
66. [QS]അങ്ങ് അവരെ കോപത്തോടെ പിന്തുടർന്ന്, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്ന് നശിപ്പിച്ചുകളയും. [QE]