1. [PS]യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.
2. ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു;
3. അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: [PE][QS]“ബെയോരിന്റെ മകനായ ബിലെയാം പറയുന്നു. [QE]
4. [QS]കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; [QE][QS]ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, [QE][QS]സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, [QE][QS]വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നത്: [QE]
5. [QS]യാക്കോബേ, നിന്റെ കൂടാരങ്ങൾ, [QE][QS]യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം! [QE]
6. [QS]താഴ്വരപോലെ അവ പരന്നിരിക്കുന്നു; [QE][QS]നദീതീരത്തെ ഉദ്യാനങ്ങൾപോലെ, [QE][QS]യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ, [QE][QS]ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ. [QE]
7. [QS]അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു; [QE][QS]അവന്റെ വിത്തിന് വെള്ളം ധാരാളം; [QE][QS]അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ; [QE][QS]അവന്റെ രാജത്വം ഉന്നതം തന്നെ. [QE]
8. [QS]ദൈവം അവനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരുന്നു; [QE][QS]കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്; [QE][QS]ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; [QE][QS]അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു. [QE]
9. [QS]അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; [QE][QS]ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും? [QE][QS]നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; [QE][QS]നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ. [QE]
10. [QS]അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്ന് പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്.
11. ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു ” എന്ന് പറഞ്ഞു.
12. അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല;
13. ‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ?
14. ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരുക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.
15. പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: [QE][QS]ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; [QE][QS]കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; [QE]
16. [QS]ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, [QE][QS]അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, [QE][QS]സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, [QE][QS]വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നത്: [QE]
17. [QS]ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; [QE][QS]ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. [QE][QS]യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; [QE][QS]യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. [QE][QS]അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും [QE][QS]തുമുലപുത്രന്മാരെ[* തുമുലപുത്രന്മാരെ ശേത്തിന്റെ പുത്രന്മാർ ] ഒക്കെയും സംഹരിക്കുകയും ചെയ്യും. [QE]
18. [QS]എദോം ഒരു അധീനദേശമാകും; [QE][QS]ശത്രുവായ സെയീരും അധീനദേശമാകും; [QE][QS]യിസ്രായേലോ വീര്യം പ്രവർത്തിക്കും. [QE]
19. [QS]യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; [QE][QS]ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”. [QE]
20. [QS]അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: [QE][QS]“അമാലേക്ക് ജാതികളിൽ മുമ്പൻ; [QE][QS]അവന്റെ അവസാനമോ നാശം അത്രേ”. [QE]
21. [QS]അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: [QE][QS]“നിന്റെ നിവാസം ഉറപ്പുള്ളത്: [QE][QS]നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു. [QE]
22. [QS]എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; [QE][QS]അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?” [QE]
23. [QS]പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: [QE][QS]“ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും? [QE]
24. [QS]കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും; [QE][QS]അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. [QE][QS]അവനും നിർമ്മൂലനാശം ഭവിക്കും. [QE]
25. [QS]അതിന്റെ ശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി. [QE]