1.
2. [PS]യിസ്രായേൽ രാജാവായിരുന്ന ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. [PE][QS]ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും [QE][QS]വിവേകവചനങ്ങളെ ഗ്രഹിക്കുവാനും [QE]
3. [QS]പരിജ്ഞാനം, നീതി, ന്യായം, സത്യം എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും [QE]
4. [QS]അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും [QE][QS]ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും [QE]
5. [QS]ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, [QE][QS]ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും [QE]
6. [QS]സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും [QE][QS]ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു. [QE]
7. [QS]യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; [QE][QS]ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. [QE]
8. [QS]മകനേ, അപ്പന്റെ പ്രബോധനം കേൾക്കുക; [QE][QS]അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്; [QE]
9. [QS]അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും [QE][QS]നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും. [QE]
10. [QS]മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ അവർക്കു വഴങ്ങരുത്. [QE]
11. [QS]“ഞങ്ങളോടുകൂടി വരുക; നാം രക്തത്തിനായി പതിയിരിക്കുക; [QE][QS]നിർദ്ദോഷിയെ കാരണം കൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക. [QE]
12. [QS]പാതാളംപോലെ അവരെ ജീവനോടെയും [QE][QS]കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. [QE]
13. [QS]നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; [QE][QS]നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം. [QE]
14. [QS]നിനക്ക് ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും; [QE][QS]നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ, [QE]
15. [QS]മകനേ, നീ അവരുടെ വഴിക്ക് പോകരുത്; [QE][QS]നിന്റെ കാല് അവരുടെ പാതയിൽ വയ്ക്കുകയും അരുത്. [QE]
16. [QS]അവരുടെ കാല് ദോഷം ചെയ്യുവാൻ ഓടുന്നു; [QE][QS]രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു. [QE]
17. [QS]പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ. [QE]
18. [QS]അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു; [QE][QS]സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. [QE]
19. [QS]ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ; [QE][QS]അത് അവരുടെ ജീവനെ എടുത്തുകളയുന്നു. [QE]
20. [QS]ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു; [QE][QS]അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു. [QE]
21. [QS]അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു; [QE][QS]നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്: [QE]
22. [QS]“ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും [QE][QS]പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും [QE][QS]ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം? [QE]
23. [QS]എന്റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; [QE][QS]ഞാൻ എന്റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; [QE][QS]എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. [QE]
24. [QS]ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും [QE][QS]ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും [QE]
25. [QS]നിങ്ങൾ എന്റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും [QE][QS]എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് [QE]
26. [QS]ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; [QE][QS]നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും. [QE]
27. [QS]നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും [QE][QS]നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, [QE][QS]കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നേ. [QE]
28. [QS]അപ്പോൾ അവർ എന്നെ വിളിക്കും; [QE][QS]ഞാൻ ഉത്തരം പറയുകയില്ല. [QE][QS]എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. [QE]
29. [QS]അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ; [QE][QS]യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. [QE]
30. [QS]അവർ എന്റെ ആലോചന അനുസരിക്കാതെ [QE][QS]എന്റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട് [QE]
31. [QS]അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും [QE][QS]അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും. [QE]
32. [QS]ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; [QE][QS]ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും. [QE]
33. [QS]എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും [QE][QS]ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും”. [QE]