സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സദൃശ്യവാക്യങ്ങൾ
1. [PS]കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; [PE][QS]ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം. [QE]
2. [QS]അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; [QE][QS]താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്. [QE]
3. [QS]നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; [QE][QS]ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും. [QE]
4. [QS]ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; [QE][QS]നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. [QE]
5. [QS]നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും; [QE][QS]ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും. [QE]
6. [QS]നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; [QE][QS]ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും. [QE]
7. [QS]ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; [QE][QS]നീതികെട്ടവരുടെ ആശയ്ക്ക് ഭംഗം വരുന്നു. [QE]
8. [QS]നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു; [QE][QS]ദുഷ്ടൻ അവന് പകരം അകപ്പെടുന്നു. [QE]
9. [QS]വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു; [QE][QS]നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. [QE]
10. [QS]നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; [QE][QS]ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. [QE]
11. [QS]നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു; [QE][QS]ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു. [QE]
12. [QS]കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; [QE][QS]വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു. [QE]
13. [QS]ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; [QE][QS]വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു. [QE]
14. [QS]മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; [QE][QS]മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്. [QE]
15. [QS]അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! [QE][QS]ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. [QE]
16. [QS]കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; [QE][QS]കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു. [QE]
17. [QS]ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; [QE][QS]ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. [QE]
18. [QS]ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; [QE][QS]നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും. [QE]
19. [QS]നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; [QE][QS]ദോഷത്തെ പിന്തുടരുന്നവൻ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു. [QE]
20. [QS]വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്; [QE][QS]നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ. [QE]
21. [QS]നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; [QE][QS]നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. [QE]
22. [QS]വിവേകമില്ലാത്ത ഒരു സുന്ദരി [QE][QS]പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ. [QE]
23. [QS]നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; [QE][QS]ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. [QE]
24. [QS]ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; [QE][QS]മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു. [QE]
25. [QS]ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; [QE][QS]തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും. [QE]
26. [QS]ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; [QE][QS]അത് വില്ക്കുന്നവന്റെ തലമേൽ അനുഗ്രഹം വരും. [QE]
27. [QS]നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; [QE][QS]തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും. [QE]
28. [QS]തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; [QE][QS]നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും. [QE]
29. [QS]സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ; [QE][QS]ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും. [QE]
30. [QS]നീതിമാന് ജീവവൃക്ഷം പ്രതിഫലം; [QE][QS]ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു. [QE]
31. [QS]നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ [QE][QS]ദുഷ്ടനും പാപിക്കും എത്ര അധികം? [QE]
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 11 / 31
1 കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം. 2 അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്. 3 നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും. 4 ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. 5 നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും; ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും. 6 നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും. 7 ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്ക് ഭംഗം വരുന്നു. 8 നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു; ദുഷ്ടൻ അവന് പകരം അകപ്പെടുന്നു. 9 വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. 10 നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. 11 നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു. 12 കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു. 13 ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു. 14 മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്. 15 അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. 16 കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു. 17 ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. 18 ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും. 19 നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവൻ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു. 20 വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്; നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ. 21 നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. 22 വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ. 23 നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. 24 ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു. 25 ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും. 26 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അത് വില്ക്കുന്നവന്റെ തലമേൽ അനുഗ്രഹം വരും. 27 നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും. 28 തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും. 29 സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും. 30 നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു. 31 നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 11 / 31
×

Alert

×

Malayalam Letters Keypad References