സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സദൃശ്യവാക്യങ്ങൾ
1. [PS]പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; [PE][QS]ശാസന വെറുക്കുന്നവനോ മൂഢൻ. [QE]
2. [QS]ഉത്തമൻ യഹോവയിൽ നിന്ന് പ്രസാദം പ്രാപിക്കുന്നു; [QE][QS]ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു. [QE]
3. [QS]ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല; [QE][QS]നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല. [QE]
4. [QS]സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; [QE][QS]നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം. [QE]
5. [QS]നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം; [QE][QS]ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ. [QE]
6. [QS]ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു; [QE][QS]നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു. [QE]
7. [QS]ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; [QE][QS]നീതിമാന്മാരുടെ ഭവനം നിലനില്ക്കും. [QE]
8. [QS]മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു; [QE][QS]വക്രബുദ്ധിയോ നിന്ദിയ്ക്കപ്പെടുന്നു. [QE]
9. [QS]മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ [QE][QS]നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു. [QE]
10. [QS]നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു; [QE][QS]ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ. [QE]
11. [QS]നിലം കൃഷി ചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; [QE][QS]നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ. [QE]
12. [QS]ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു; [QE][QS]നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു. [QE]
13. [QS]ദുഷ്ടൻ തന്റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; [QE][QS]നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും. [QE]
14. [QS]തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും; [QE][QS]തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും. [QE]
15. [QS]ഭോഷന് തന്റെ വഴി ചൊവ്വായി തോന്നുന്നു; [QE][QS]ജ്ഞാനി ആലോചന കേട്ട് അനുസരിക്കുന്നു. [QE]
16. [QS]ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; [QE][QS]വിവേകമുള്ളവൻ ലജ്ജ അടക്കിവയ്ക്കുന്നു. [QE]
17. [QS]സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; [QE][QS]കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു. [QE]
18. [QS]വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; [QE][QS]ജ്ഞാനികളുടെ നാവോ സുഖപ്രദം. [QE]
19. [QS]സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; [QE][QS]വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ. [QE]
20. [QS]ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; [QE][QS]സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്. [QE]
21. [QS]നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; [QE][QS]ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും. [QE]
22. [QS]വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; [QE][QS]സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം. [QE]
23. [QS]വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവയ്ക്കുന്നു; [QE][QS]ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു. [QE]
24. [QS]ഉത്സാഹികളുടെ കൈ അധികാരം നടത്തും; [QE][QS]മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും. [QE]
25. [QS]മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു; [QE][QS]ഒരു നല്ല വാക്ക് അതിനെ സന്തോഷിപ്പിക്കുന്നു. [QE]
26. [QS]നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു; [QE][QS]ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. [QE]
27. [QS]മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; [QE][QS]ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു. [QE]
28. [QS]നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്; [QE][QS]അതിന്റെ പാതയിൽ മരണം ഇല്ല. [QE]
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 12 / 31
1 പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൂഢൻ. 2 ഉത്തമൻ യഹോവയിൽ നിന്ന് പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു. 3 ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല. 4 സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം. 5 നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം; ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ. 6 ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു; നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു. 7 ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനം നിലനില്ക്കും. 8 മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിയ്ക്കപ്പെടുന്നു. 9 മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു. 10 നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു; ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ. 11 നിലം കൃഷി ചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ. 12 ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു. 13 ദുഷ്ടൻ തന്റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും. 14 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും. 15 ഭോഷന് തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനി ആലോചന കേട്ട് അനുസരിക്കുന്നു. 16 ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവൻ ലജ്ജ അടക്കിവയ്ക്കുന്നു. 17 സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു. 18 വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം. 19 സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ. 20 ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്. 21 നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും. 22 വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം. 23 വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു. 24 ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും. 25 മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു; ഒരു നല്ല വാക്ക് അതിനെ സന്തോഷിപ്പിക്കുന്നു. 26 നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. 27 മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു. 28 നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്; അതിന്റെ പാതയിൽ മരണം ഇല്ല.
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 12 / 31
×

Alert

×

Malayalam Letters Keypad References