സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സദൃശ്യവാക്യങ്ങൾ
1. [PS]ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനം കൈക്കൊള്ളുന്നു; [PE][QS]പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല. [QE]
2. [QS]തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; [QE][QS]ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ. [QE]
3. [QS]അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; [QE][QS]അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും. [QE]
4. [QS]മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; [QE][QS]ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും. [QE]
5. [QS]നീതിമാൻ വ്യാജം വെറുക്കുന്നു; [QE][QS]ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു. [QE]
6. [QS]നീതി സന്മാർഗ്ഗിയെ കാക്കുന്നു; [QE][QS]ദുഷ്ടത പാപിയെ മറിച്ചുകളയുന്നു. [QE]
7. [QS]ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്ന് നടിക്കുന്നവൻ ഉണ്ട്; [QE][QS]വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഉണ്ട്; [QE]
8. [QS]മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ; [QE][QS]ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല. [QE]
9. [QS]നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; [QE][QS]ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും. [QE]
10. [QS]അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; [QE][QS]ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്; [QE]
11. [QS]അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; [QE][QS]അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും. [QE]
12. [QS]ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; [QE][QS]ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ. [QE]
13. [QS]വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി; [QE][QS]കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു. [QE]
14. [QS]ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; [QE][QS]അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും. [QE]
15. [QS]സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; [QE][QS]ദ്രോഹിയുടെ വഴിയോ ദുർഘടം. [QE]
16. [QS]സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; [QE][QS]ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു. [QE]
17. [QS]ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; [QE][QS]വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. [QE]
18. [QS]പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; [QE][QS]ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും. [QE]
19. [QS]ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; [QE][QS]ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്. [QE]
20. [QS]ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; [QE][QS]ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും. [QE]
21. [QS]ദോഷം പാപികളെ പിന്തുടരുന്നു; [QE][QS]നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും. [QE]
22. [QS]ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവയ്ക്കുന്നു; [QE][QS]പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു. [QE]
23. [QS]സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; [QE][QS]എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും. [QE]
24. [QS]വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു; [QE][QS]അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിയ്ക്കുന്നു. [QE]
25. [QS]നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; [QE][QS]ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും. [QE]
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 13 / 31
1 ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനം കൈക്കൊള്ളുന്നു; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല. 2 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ. 3 അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും. 4 മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും. 5 നീതിമാൻ വ്യാജം വെറുക്കുന്നു; ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു. 6 നീതി സന്മാർഗ്ഗിയെ കാക്കുന്നു; ദുഷ്ടത പാപിയെ മറിച്ചുകളയുന്നു. 7 ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്ന് നടിക്കുന്നവൻ ഉണ്ട്; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഉണ്ട്; 8 മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ; ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല. 9 നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും. 10 അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്; 11 അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും. 12 ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ. 13 വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി; കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു. 14 ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും. 15 സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം. 16 സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു. 17 ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. 18 പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും. 19 ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്. 20 ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും. 21 ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും. 22 ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവയ്ക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു. 23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും. 24 വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു; അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിയ്ക്കുന്നു. 25 നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 13 / 31
×

Alert

×

Malayalam Letters Keypad References