സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സദൃശ്യവാക്യങ്ങൾ
1. [PS]സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു; [PE][QS]ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. [QE]
2. [QS]നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; [QE][QS]നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. [QE]
3. [QS]ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്; [QE][QS]ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. [QE]
4. [QS]കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; [QE][QS]കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. [QE]
5. [QS]വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല; [QE][QS]കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു. [QE]
6. [QS]പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; [QE][QS]വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. [QE]
7. [QS]മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക; [QE][QS]പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. [QE]
8. [QS]വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; [QE][QS]ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. [QE]
9. [QS]ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; [QE][QS]നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. [QE]
10. [QS]ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; [QE][QS]അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. [QE]
11. [QS]ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; [QE][QS]നീതിമാന്റെ കൂടാരമോ തഴയ്ക്കും. [QE]
12. [QS]ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; [QE][QS]അതിന്റെ അവസാനം മരണവഴികൾ അത്രേ. [QE]
13. [QS]ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; [QE][QS]സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം. [QE]
14. [QS]ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും; [QE][QS]നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും. [QE]
15. [QS]അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; [QE][QS]സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു. [QE]
16. [QS]ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു; [QE][QS]ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു. [QE]
17. [QS]മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; [QE][QS]ദുരുപായി വെറുക്കപ്പെടും. [QE]
18. [QS]അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; [QE][QS]സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. [QE]
19. [QS]ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും [QE][QS]ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു. [QE]
20. [QS]ദരിദ്രനെ കൂട്ടുകാരൻ പോലും പകയ്ക്കുന്നു; [QE][QS]ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. [QE]
21. [QS]കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; [QE][QS]എളിയവരോട് കൃപകാണിക്കുന്നവൻ ഭാഗ്യവാൻ. [QE]
22. [QS]ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? [QE][QS]നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു. [QE]
23. [QS]എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; [QE][QS]വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. [QE]
24. [QS]ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; [QE][QS]മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. [QE]
25. [QS]സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; [QE][QS]ഭോഷ്കു പറയുന്നവനോ വഞ്ചന ചെയ്യുന്നു. [QE]
26. [QS]യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; [QE][QS]അവന്റെ മക്കൾക്കും അഭയം ഉണ്ടാകും. [QE]
27. [QS]യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; [QE][QS]അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും. [QE]
28. [QS]പ്രജാബാഹുല്യം രാജാവിന് ബഹുമാനം; [QE][QS]പ്രജാന്യൂനത പ്രഭുവിന് നാശം. [QE]
29. [QS]ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; [QE][QS]മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. [QE]
30. [QS]ശാന്തമനസ്സ് ദേഹത്തിന് ജീവൻ; [QE][QS]അസൂയയോ അസ്ഥികൾക്ക് ദ്രവത്വം. [QE]
31. [QS]എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; [QE][QS]ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു. [QE]
32. [QS]ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; [QE][QS]നീതിമാന് മരണത്തിലും പ്രത്യാശയുണ്ട്. [QE]
33. [QS]വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; [QE][QS]മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. [QE]
34. [QS]നീതി രാജ്യത്തെ ഉയർത്തുന്നു; [QE][QS]പാപം ജനതയ്ക്ക് അപമാനം. [QE]
35. [QS]ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു; [QE][QS]നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും. [QE]
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 14 / 31
1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു; ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. 2 നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. 3 ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്; ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. 4 കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. 5 വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല; കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു. 6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. 7 മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. 8 വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. 9 ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. 10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. 11 ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; നീതിമാന്റെ കൂടാരമോ തഴയ്ക്കും. 12 ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; അതിന്റെ അവസാനം മരണവഴികൾ അത്രേ. 13 ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം. 14 ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും. 15 അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു. 16 ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു. 17 മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; ദുരുപായി വെറുക്കപ്പെടും. 18 അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. 19 ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു. 20 ദരിദ്രനെ കൂട്ടുകാരൻ പോലും പകയ്ക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. 21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോട് കൃപകാണിക്കുന്നവൻ ഭാഗ്യവാൻ. 22 ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു. 23 എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. 24 ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. 25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്കു പറയുന്നവനോ വഞ്ചന ചെയ്യുന്നു. 26 യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; അവന്റെ മക്കൾക്കും അഭയം ഉണ്ടാകും. 27 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും. 28 പ്രജാബാഹുല്യം രാജാവിന് ബഹുമാനം; പ്രജാന്യൂനത പ്രഭുവിന് നാശം. 29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. 30 ശാന്തമനസ്സ് ദേഹത്തിന് ജീവൻ; അസൂയയോ അസ്ഥികൾക്ക് ദ്രവത്വം. 31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു. 32 ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന് മരണത്തിലും പ്രത്യാശയുണ്ട്. 33 വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. 34 നീതി രാജ്യത്തെ ഉയർത്തുന്നു; പാപം ജനതയ്ക്ക് അപമാനം. 35 ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും.
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 14 / 31
×

Alert

×

Malayalam Letters Keypad References