സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സദൃശ്യവാക്യങ്ങൾ
1. [PS]കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; [PE][QS]സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. [QE]
2. [QS]തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ [QE][QS]മൂഢന് വിവേകത്തിൽ താത്പര്യമില്ല. [QE]
3. [QS]ദുഷ്ടനോടുകൂടി അപമാനവും [QE][QS]ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു. [QE]
4. [QS]മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും [QE][QS]ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. [QE]
5. [QS]നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് [QE][QS]ദുഷ്ടന്റെ പക്ഷം പിടിക്കുന്നത് നല്ലതല്ല. [QE]
6. [QS]മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; [QE][QS]അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. [QE]
7. [QS]മൂഢന്റെ വായ് അവന് നാശം; [QE][QS]അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി. [QE]
8. [QS]ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; [QE][QS]അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. [QE]
9. [QS]വേലയിൽ മടിയനായവൻ [QE][QS]മുടിയന്റെ സഹോദരൻ. [QE]
10. [QS]യഹോവയുടെ നാമം ബലമുള്ള ഗോപുരം; [QE][QS]നീതിമാൻ അതിലേയ്ക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. [QE]
11. [QS]ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; [QE][QS]അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. [QE]
12. [QS]നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; [QE][QS]മാനത്തിന് മുമ്പെ താഴ്മ. [QE]
13. [QS]കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് [QE][QS]അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. [QE]
14. [QS]പുരുഷന്റെ ധീരത രോഗത്തിൽ അവന് സഹിഷ്ണുത നൽകുന്നു; [QE][QS]തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം? [QE]
15. [QS]ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; [QE][QS]ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. [QE]
16. [QS]മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; [QE][QS]അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. [QE]
17. [QS]തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്ന് തോന്നും; [QE][QS]എന്നാൽ അവന്റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം. [QE]
18. [QS]നറുക്ക് തർക്കങ്ങൾ തീർക്കുകയും [QE][QS]ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു. [QE]
19. [QS]ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു; [QE][QS]അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു. [QE]
20. [QS]വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; [QE][QS]അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും; [QE]
21. [QS]മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; [QE][QS]അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. [QE]
22. [QS]ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; [QE][QS]യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു. [QE]
23. [QS]ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; [QE][QS]ധനവാനോ കഠിനമായി ഉത്തരം പറയുന്നു. [QE]
24. [QS]വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; [QE][QS]എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്. [QE]
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 18 / 31
1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. 2 തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന് വിവേകത്തിൽ താത്പര്യമില്ല. 3 ദുഷ്ടനോടുകൂടി അപമാനവും ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു. 4 മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. 5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് ദുഷ്ടന്റെ പക്ഷം പിടിക്കുന്നത് നല്ലതല്ല. 6 മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. 7 മൂഢന്റെ വായ് അവന് നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി. 8 ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. 9 വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. 10 യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേയ്ക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. 11 ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. 12 നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന് മുമ്പെ താഴ്മ. 13 കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. 14 പുരുഷന്റെ ധീരത രോഗത്തിൽ അവന് സഹിഷ്ണുത നൽകുന്നു; തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം? 15 ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. 16 മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. 17 തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്ന് തോന്നും; എന്നാൽ അവന്റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം. 18 നറുക്ക് തർക്കങ്ങൾ തീർക്കുകയും ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു. 19 ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു. 20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും; 21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. 22 ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു. 23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു. 24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 18 / 31
×

Alert

×

Malayalam Letters Keypad References