1. [PS]ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? [PE][QS]ബുദ്ധിയായവൾ തന്റെ സ്വരം ഉയർത്തുന്നില്ലയോ? [QE]
2. [QS]അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, [QE][QS]പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു. [QE]
3. [QS]അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും [QE][QS]ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:
4. “പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചുപറയുന്നു; [QE][QS]എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു. [QE]
5. [QS]അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; [QE][QS]മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. [QE]
6. [QS]കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും; [QE][QS]എന്റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും. [QE]
7. [QS]എന്റെ വായ് സത്യം സംസാരിക്കും; [QE][QS]ദുഷ്ടത എന്റെ അധരങ്ങൾക്ക് അറപ്പാകുന്നു. [QE]
8. [QS]എന്റെ വായിലെ മൊഴി സകലവും നീതിയാകുന്നു; [QE][QS]അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല. [QE]
9. [QS]അവയെല്ലാം ബുദ്ധിമാന് തെളിവും [QE][QS]പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു. [QE]
10. [QS]വെള്ളിയെക്കാൾ എന്റെ പ്രബോധനവും [QE][QS]മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ. [QE]
11. [QS]ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; [QE][QS]ഒരുവൻ ആഗ്രഹിക്കുന്നതൊന്നും അതിന് തുല്യമാകുകയില്ല. [QE]
12. [QS]ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു; [QE][QS]പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടെത്തുന്നു. [QE]
13. [QS]യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; [QE][QS]ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം, വക്രതയുള്ള വായ് എന്നിവ ഞാൻ പകയ്ക്കുന്നു. [QE]
14. [QS]ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; [QE][QS]ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്. [QE]
15. [QS]ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; [QE][QS]പ്രഭുക്കന്മാർ നീതി നടത്തുന്നു. [QE]
16. [QS]ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും [QE][QS]ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു. [QE]
17. [QS]എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; [QE][QS]എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. [QE]
18. [QS]എന്റെ പക്കൽ ധനവും മാനവും [QE][QS]പുരാതനസമ്പത്തും നീതിയും ഉണ്ട്. [QE]
19. [QS]എന്റെ ഫലം പൊന്നിലും തങ്കത്തിലും [QE][QS]എന്റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്. [QE]
20. [QS]എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും [QE][QS]അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന് [QE]
21. [QS]ഞാൻ നീതിയുടെ മാർഗ്ഗത്തിലും [QE][QS]ന്യായത്തിന്റെ പാതകളിലും നടക്കുന്നു. [QE]
22. [QS]യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, [QE][QS]തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. [QE]
23. [QS]ഞാൻ പുരാതനമേ, ആദിയിൽ തന്നെ, [QE][QS]ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു. [QE]
24. [QS]ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; [QE][QS]വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. [QE]
25. [QS]പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും [QE][QS]കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. [QE]
26. [QS]അവിടുന്ന് ഭൂമിയെയും വയലുകളെയും [QE][QS]ഭൂതലത്തിന്റെ പൊടിയുടെ തുകയെയും [QE][QS]ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ. [QE]
27. [QS]അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; [QE][QS]അവിടുന്ന് ആഴത്തിന്റെ ഉപരിഭാഗത്ത് വൃത്തം വരച്ചപ്പോഴും [QE]
28. [QS]അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും [QE][QS]ആഴത്തിന്റെ ഉറവുകളെ ബലപ്പെടുത്തിയപ്പോഴും [QE]
29. [QS]വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം [QE][QS]അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും [QE][QS]ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും [QE]
30. [QS]ഞാൻ അവിടുത്തെ അടുക്കൽ ശില്പി ആയിരുന്നു; [QE][QS]ഇടവിടാതെ അവിടുത്തെ മുമ്പിൽ വിനോദിച്ചുകൊണ്ട് [QE][QS]ദിനംപ്രതി അവിടുത്തെ പ്രമോദമായിരുന്നു. [QE]
31. [QS]അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; [QE][QS]എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു. [QE]
32. [QS]ആകയാൽ മക്കളേ, എന്റെ വാക്ക് കേട്ടുകൊള്ളുവിൻ; [QE][QS]എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. [QE]
33. [QS]പ്രബോധനം കേട്ട് ബുദ്ധിമാന്മാരായിരിക്കുവിൻ; [QE][QS]അതിനെ ത്യജിച്ചുകളയരുത്. [QE]
34. [QS]ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും [QE][QS]എന്റെ വാതില്ക്കൽ കാത്തുകൊണ്ടും [QE][QS]എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. [QE]
35. [QS]എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; [QE][QS]അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. [QE]
36. [QS]എന്നോടു പാപം ചെയ്യുന്നവനോ തനിക്ക് പ്രാണഹാനി വരുത്തുന്നു; [QE][QS]എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു”. [QE]