സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സദൃശ്യവാക്യങ്ങൾ
1. [PS]ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; [PE][QS]അതിന് ഏഴ് തൂണുകൾ തീർത്തു. [QE]
2. [QS]അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, [QE][QS]തന്റെ മേശ ഒരുക്കിയിരിക്കുന്നു. [QE]
3. [QS]അവൾ തന്റെ ദാസികളെ അയച്ച് [QE][QS]പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്: [QE]
4. [QS]“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”; [QE][QS]ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്; [QE]
5. [QS]“വരുവിൻ, എന്റെ അപ്പം തിന്നുകയും [QE][QS]ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ! [QE]
6. [QS]ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! [QE][QS]വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”. [QE]
7. [QS]പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; [QE][QS]ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു. [QE]
8. [QS]പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; [QE][QS]ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും. [QE]
9. [QS]ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും; [QE][QS]നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും. [QE]
10. [QS]യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും [QE][QS]പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. [QE]
11. [QS]ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; [QE][QS]നിനക്ക് ദീർഘായുസ്സ് ഉണ്ടാകും. [QE]
12. [QS]നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; [QE][QS]പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”. [QE]
13. [QS]ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; [QE][QS]അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. [QE]
14. [QS]തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, [QE][QS]കടന്നുപോകുന്നവരെ വിളിക്കേണ്ടതിന് [QE]
15. [QS]അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ [QE][QS]തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. [QE]
16. [QS]“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”; [QE][QS]ബുദ്ധിഹീനനോട് അവൾ പറയുന്നത്; [QE]
17. [QS]“മോഷ്ടിച്ച വെള്ളം മധുരവും [QE][QS]ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”. [QE]
18. [QS]എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും [QE][QS]അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ [QE][QS]ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. [QE]
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 9 / 31
1 ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴ് തൂണുകൾ തീർത്തു. 2 അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, തന്റെ മേശ ഒരുക്കിയിരിക്കുന്നു. 3 അവൾ തന്റെ ദാസികളെ അയച്ച് പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്: 4 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”; ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്; 5 “വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ! 6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”. 7 പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു. 8 പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും. 9 ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും. 10 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. 11 ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്ക് ദീർഘായുസ്സ് ഉണ്ടാകും. 12 നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”. 13 ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. 14 തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, കടന്നുപോകുന്നവരെ വിളിക്കേണ്ടതിന് 15 അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. 16 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”; ബുദ്ധിഹീനനോട് അവൾ പറയുന്നത്; 17 “മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”. 18 എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 9 / 31
×

Alert

×

Malayalam Letters Keypad References