സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്? [QE][QS]കഷ്ടകാലത്ത് നീ മറഞ്ഞുകളയുന്നതും എന്ത്? [QE]
2. [QS]ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു; [QE][QS]അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ. [QE]
3. [QS]ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; [QE][QS]ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു. [QE]
4. [QS]ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; [QE][QS]‘ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും. [QE]
5. [QS]അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; [QE][QS]നിന്റെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു; [QE][QS]തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു. [QE]
6. [QS]“ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല” [QE][QS]എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. [QE]
7. [QS]അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; [QE][QS]അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു. [QE]
8. [QS]അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു; [QE][QS]മറവിടങ്ങളിൽവെച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു; [QE][QS]അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വച്ചിരിക്കുന്നു. [QE]
9. [QS]സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; [QE][QS]എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; [QE][QS]എളിയവനെ തന്റെ വലയിൽ ചാടിച്ച് പിടിക്കുന്നു. [QE]
10. [QS]അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; [QE][QS]അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു. [QE]
11. [QS]“ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറച്ചിരിക്കുന്നു; [QE][QS]അവൻ ഒരുനാളും കാണുകയില്ല” എന്ന് അവൻ ഹൃദയത്തിൽ പറയുന്നു. [QE]
12. [QS]യഹോവേ, എഴുന്നേല്ക്കണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ; [QE][QS]എളിയവരെ മറക്കരുതേ. [QE]
13. [QS]ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “നീ കണക്ക് ചോദിക്കുകയില്ല” എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്? [QE]
14. [QS]നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ [QE][QS]ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; [QE][QS]അഗതി സ്വയം നിങ്കൽ ഏല്പിക്കുന്നു; [QE][QS]അനാഥന് നീ സഹായി ആകുന്നു. [QE]
15. [QS]ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കണമേ; [QE][QS]ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ. [QE]
16. [QS]യഹോവ എന്നെന്നേക്കും രാജാവാകുന്നു; [QE][QS]ജനതതികൾ അവന്റെ ദേശത്തുനിന്ന് നശിച്ചു പോയിരിക്കുന്നു. [QE]
17. [QS]ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ [QE][QS]നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന് [QE]
18. [QS]യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; [QE][QS]അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കുകയും നിന്റെ ചെവി ചായിച്ചു കേൾക്കുകയും ചെയ്യുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 10 / 150
1 യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്? കഷ്ടകാലത്ത് നീ മറഞ്ഞുകളയുന്നതും എന്ത്? 2 ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു; അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ. 3 ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു. 4 ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; ‘ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും. 5 അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു. 6 “ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല” എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. 7 അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു. 8 അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വച്ചിരിക്കുന്നു. 9 സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ച് പിടിക്കുന്നു. 10 അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു. 11 “ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറച്ചിരിക്കുന്നു; അവൻ ഒരുനാളും കാണുകയില്ല” എന്ന് അവൻ ഹൃദയത്തിൽ പറയുന്നു. 12 യഹോവേ, എഴുന്നേല്ക്കണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ; എളിയവരെ മറക്കരുതേ. 13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “നീ കണക്ക് ചോദിക്കുകയില്ല” എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്? 14 നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി സ്വയം നിങ്കൽ ഏല്പിക്കുന്നു; അനാഥന് നീ സഹായി ആകുന്നു. 15 ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ. 16 യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജനതതികൾ അവന്റെ ദേശത്തുനിന്ന് നശിച്ചു പോയിരിക്കുന്നു. 17 ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന് 18 യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കുകയും നിന്റെ ചെവി ചായിച്ചു കേൾക്കുകയും ചെയ്യുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 10 / 150
×

Alert

×

Malayalam Letters Keypad References