സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; [QE][QS]യഹോവേ, ഞാൻ നിനക്ക് കീർത്തനം പാടും. [QE]
2. [QS]ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവയ്ക്കും; [QE][QS]എപ്പോൾ നീ എന്റെ അടുക്കൽ വരും? [QE][QS]ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും. [QE]
3. [QS]ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല; [QE][QS]ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; [QE][QS]ഞാൻ അതിൽ പങ്കുചേരുകയില്ല. [QE]
4. [QS]വക്രഹൃദയം എന്നോട് അകന്നിരിക്കും; [QE][QS]ദുഷ്ടത ഞാൻ അറിയുകയില്ല. [QE]
5. [QS]കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; [QE][QS]ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല. [QE]
6. [QS]ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന് [QE][QS]എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു; [QE][QS]നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും. [QE]
7. [QS]വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല; [QE][QS]ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല. [QE]
8. [QS]യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ [QE][QS]ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 101 / 150
1 ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; യഹോവേ, ഞാൻ നിനക്ക് കീർത്തനം പാടും. 2 ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവയ്ക്കും; എപ്പോൾ നീ എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും. 3 ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; ഞാൻ അതിൽ പങ്കുചേരുകയില്ല. 4 വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടത ഞാൻ അറിയുകയില്ല. 5 കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല. 6 ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന് എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും. 7 വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല; ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല. 8 യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 101 / 150
×

Alert

×

Malayalam Letters Keypad References