സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; [QBR] “പക്ഷികളേപ്പോലെ, നിങ്ങളുടെ പർവ്വതത്തിലേക്ക് പറന്നുപോകൂ" എന്ന് നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ? [QBR]
2. ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന് [QBR] വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു. [QBR]
3. അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്നിങ്ങനെ നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ? [QBR]
4. യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; [QBR] യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; [QBR] അവന്റെ കണ്ണുകൾ ദർശിക്കുന്നു; [QBR] അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ പരിശോധന ചെയ്യുന്നു. [QBR]
5. യഹോവ നീതിമാനെ പരിശോധിക്കുന്നു; [QBR] ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു. [QBR]
6. ദുഷ്ടന്മാരുടെമേൽ അവൻ തീക്കട്ട വർഷിപ്പിക്കും; [QBR] തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും. [QBR]
7. യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; [QBR] നേരുള്ളവർ അവന്റെ മുഖം കാണും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 11 of Total Chapters 150
സങ്കീർത്തനങ്ങൾ 11:107
1. ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു;
“പക്ഷികളേപ്പോലെ, നിങ്ങളുടെ പർവ്വതത്തിലേക്ക് പറന്നുപോകൂ" എന്ന് നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?
2. ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന്
വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
3. അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്നിങ്ങനെ നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?
4. യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;
യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു;
അവന്റെ കണ്ണുകൾ ദർശിക്കുന്നു;
അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ പരിശോധന ചെയ്യുന്നു.
5. യഹോവ നീതിമാനെ പരിശോധിക്കുന്നു;
ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
6. ദുഷ്ടന്മാരുടെമേൽ അവൻ തീക്കട്ട വർഷിപ്പിക്കും;
തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
7. യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു;
നേരുള്ളവർ അവന്റെ മുഖം കാണും. PE
Total 150 Chapters, Current Chapter 11 of Total Chapters 150
×

Alert

×

malayalam Letters Keypad References