സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവയെ സ്തുതിക്കുവിൻ. [QE][QS]ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും [QE][QS]പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും. [QE]
2. [QS]യഹോവയുടെ പ്രവൃത്തികൾ വലിയവയും [QE][QS]അവ ഇഷ്ടപ്പെടുന്നവർ എല്ലാവരും പഠിക്കേണ്ടതും ആകുന്നു. [QE]
3. [QS]അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്; [QE][QS]അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. [QE]
4. [QS]അവൻ തന്റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു; [QE][QS]യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ. [QE]
5. [QS]തന്റെ ഭക്തന്മാർക്ക് അവൻ ആഹാരം കൊടുക്കുന്നു; [QE][QS]അവൻ തന്റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു. [QE]
6. [QS]ജനതകളുടെ അവകാശം അവൻ സ്വജനത്തിന് കൊടുത്തതിനാൽ [QE][QS]തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു. [QE]
7. [QS]അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; [QE][QS]അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ. [QE]
8. [QS]അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; [QE][QS]അവ വിശ്വസ്തതയോടും നേരോടുംകൂടി അനുഷ്ഠിക്കപ്പെടുന്നു. [QE]
9. [QS]അവൻ തന്റെ ജനത്തിന് വീണ്ടെടുപ്പ് അയച്ച്, [QE][QS]തന്റെ ഉടമ്പടി എന്നേക്കുമായി കല്പിച്ചിരിക്കുന്നു; [QE][QS]അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. [QE]
10. [QS]യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; [QE][QS]അവന്റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്; [QE][QS]അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 111 / 150
1 യഹോവയെ സ്തുതിക്കുവിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും. 2 യഹോവയുടെ പ്രവൃത്തികൾ വലിയവയും അവ ഇഷ്ടപ്പെടുന്നവർ എല്ലാവരും പഠിക്കേണ്ടതും ആകുന്നു. 3 അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. 4 അവൻ തന്റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ. 5 തന്റെ ഭക്തന്മാർക്ക് അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു. 6 ജനതകളുടെ അവകാശം അവൻ സ്വജനത്തിന് കൊടുത്തതിനാൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു. 7 അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ. 8 അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടി അനുഷ്ഠിക്കപ്പെടുന്നു. 9 അവൻ തന്റെ ജനത്തിന് വീണ്ടെടുപ്പ് അയച്ച്, തന്റെ ഉടമ്പടി എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. 10 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; അവന്റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 111 / 150
×

Alert

×

Malayalam Letters Keypad References