സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. യഹോവയെ സ്തുതിക്കുവിൻ; [QBR] യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; [QBR] യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ. [QBR]
2. യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; [QBR] ഇന്നുമുതൽ എന്നെന്നേക്കും തന്നെ. [QBR]
3. സൂര്യന്റെ ഉദയംമുതൽ അസ്തമയം വരെ [QBR] യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. [QBR]
4. യഹോവ സകലജനതകൾക്കും മീതെയും [QBR] അവന്റെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു. [QBR]
5. ഉന്നതത്തിൽ അധിവസിക്കുന്നവനായ [QBR] നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? [QBR]
6. ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു. [QBR]
7. അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും [QBR] ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; [QBR]
8. പ്രഭുക്കന്മാരോടുകൂടി, [QBR] തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു. [QBR]
9. അവൻ മച്ചിയായവളെ, [QBR] മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 113 / 150
സങ്കീർത്തനങ്ങൾ 113:163
1 യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ. 2 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ. 3 സൂര്യന്റെ ഉദയംമുതൽ അസ്തമയം വരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. 4 യഹോവ സകലജനതകൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു. 5 ഉന്നതത്തിൽ അധിവസിക്കുന്നവനായ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? 6 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു. 7 അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; 8 പ്രഭുക്കന്മാരോടുകൂടി, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു. 9 അവൻ മച്ചിയായവളെ, മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 113 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References