സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, [QE][QS]നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്വം വരുത്തണമേ. [QE]
2. [QS]“അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്? [QE]
3. [QS]നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; [QE][QS]തനിക്ക് ഇഷ്ടമുള്ളതെല്ലാം അവൻ ചെയ്യുന്നു. [QE]
4. [QS]അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; [QE][QS]മനുഷ്യരുടെ കൈവേല തന്നെ. [QE]
5. [QS]അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; [QE][QS]കണ്ണുണ്ടെങ്കിലും കാണുന്നില്ല. [QE]
6. [QS]അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; [QE][QS]മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. [QE]
7. [QS]അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; [QE][QS]കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല. [QE]
8. [QS]അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; [QE][QS]അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. [QE]
9. [QS]യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; [QE][QS]അവൻ അവരുടെ സഹായവും പരിചയും ആകുന്നു; [QE]
10. [QS]അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; [QE][QS]അവൻ അവരുടെ സഹായവും പരിചയും ആകുന്നു. [QE]
11. [QS]യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; [QE][QS]അവൻ അവരുടെ സഹായവും പരിചയും ആകുന്നു. [QE]
12. [QS]യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; [QE][QS]അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; [QE][QS]അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. [QE]
13. [QS]അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. [QE]
14. [QS]യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; [QE][QS]നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ. [QE]
15. [QS]ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ [QE][QS]നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. [QE]
16. [QS]സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; [QE][QS]ഭൂമിയെ അവൻ മനുഷ്യർക്ക് കൊടുത്തിരിക്കുന്നു. [QE]
17. [QS]മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും [QE][QS]യഹോവയെ സ്തുതിക്കുന്നില്ല. [QE]
18. [QS]നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. [QE][QS]യഹോവയെ സ്തുതിക്കുവിൻ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 115 / 150
1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്വം വരുത്തണമേ. 2 “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്? 3 നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; തനിക്ക് ഇഷ്ടമുള്ളതെല്ലാം അവൻ ചെയ്യുന്നു. 4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ. 5 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. 6 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. 7 അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല. 8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. 9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു; 10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു. 11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു. 12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. 13 അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. 14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ. 15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. 16 സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്ക് കൊടുത്തിരിക്കുന്നു. 17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല. 18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിക്കുവിൻ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 115 / 150
×

Alert

×

Malayalam Letters Keypad References