സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; [QE][QS]എനിക്ക് സഹായം എവിടെനിന്നു വരും? [QE]
2. [QS]എന്റെ സഹായം ആകാശത്തെയും ഭൂമിയെയും [QE][QS]ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു. [QE]
3. [QS]നിന്റെ കാൽ വഴുതിപ്പോകുവാൻ അവൻ സമ്മതിക്കുകയില്ല; [QE][QS]നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. [QE]
4. [QS]യിസ്രായേലിന്റെ പരിപാലകൻ [QE][QS]മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. [QE]
5. [QS]യഹോവ നിന്റെ പരിപാലകൻ; [QE][QS]യഹോവ നിന്റെ വലത്തുഭാഗത്ത് നിനക്കു തണൽ. [QE]
6. [QS]പകൽ സൂര്യനോ [QE][QS]രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല. [QE]
7. [QS]യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും. [QE][QS]അവൻ നിന്റെ പ്രാണനെ പരിപാലിക്കും. [QE]
8. [QS]യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും [QE][QS]ഇന്നുമുതൽ എന്നേക്കും പരിപാലിക്കും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 121 / 150
1 ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്ക് സഹായം എവിടെനിന്നു വരും? 2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു. 3 നിന്റെ കാൽ വഴുതിപ്പോകുവാൻ അവൻ സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. 4 യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. 5 യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്ത് നിനക്കു തണൽ. 6 പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല. 7 യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും. 8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 121 / 150
×

Alert

×

Malayalam Letters Keypad References