സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന് [QBR] അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. [QBR]
2. യെരൂശലേമേ, ഞങ്ങളുടെ കാലുകൾ [QBR] നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു. [QBR]
3. തമ്മിൽ ഇണക്കിയ നഗരമായി [QBR] പണിതിരിക്കുന്ന യെരൂശലേമേ! [QBR]
4. അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, [QBR] യിസ്രായേലിന് സാക്ഷ്യത്തിനായി [QBR] യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു. [QBR]
5. അവിടെ ന്യായാസനങ്ങൾ, [QBR] ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു. [QBR]
6. യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ; [QBR] “നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. [QBR]
7. നിന്റെ കൊത്തളങ്ങളിൽ സമാധാനവും [QBR] നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. [QBR]
8. എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം [QBR] നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും. [QBR]
9. നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം [QBR] ഞാൻ നിന്റെ നന്മ അന്വേഷിക്കും. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 122 / 150
സങ്കീർത്തനങ്ങൾ 122:81
1 “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. 2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു. 3 തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ! 4 അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, യിസ്രായേലിന് സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു. 5 അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു. 6 യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ; “നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. 7 നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. 8 എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും. 9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 122 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References