1. യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ [QBR] ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. [QBR]
2. അന്ന് ഞങ്ങളുടെ വായിൽ ചിരിയും [QBR] ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. [QBR] “യഹോവ അവർക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു” [QBR] എന്ന് ജനതകളുടെ ഇടയിൽ അന്ന് പറയപ്പെട്ടു. [QBR]
3. യഹോവ ഞങ്ങൾക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു; [QBR] അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു. [QBR]
4. യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ [QBR] ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തണമേ. [QBR]
5. കണ്ണുനീരോടെ വിതയ്ക്കുന്നവർ [QBR] ആർപ്പോടെ കൊയ്യും. [QBR]
6. കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും [QBR] ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല. [PE]