സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യഹോവേ, ആഴത്തിൽനിന്ന് ഞാൻ നിന്നോടു നിലവിളിക്കുന്നു; [QBR]
2. കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ; [QBR] നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ. [QBR]
3. യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽ [QBR] കർത്താവേ, ആര് നിലനില്ക്കും? [QBR]
4. എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം [QBR] നിന്റെ പക്കൽ പാപക്ഷമ ഉണ്ട്. [QBR]
5. ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; [QBR] എന്റെ ഉള്ളം കാത്തിരിക്കുന്നു; [QBR] അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു. [QBR]
6. ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, [QBR] അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ [QBR] എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. [QBR]
7. യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; [QBR] യഹോവയുടെ പക്കൽ കൃപയും [QBR] അവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്. [QBR]
8. അവൻ യിസ്രായേലിനെ അവന്റെ സകല [QBR] അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 130 of Total Chapters 150
സങ്കീർത്തനങ്ങൾ 130:6
1. യഹോവേ, ആഴത്തിൽനിന്ന് ഞാൻ നിന്നോടു നിലവിളിക്കുന്നു;
2. കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ;
നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.
3. യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽ
കർത്താവേ, ആര് നിലനില്ക്കും?
4. എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം
നിന്റെ പക്കൽ പാപക്ഷമ ഉണ്ട്.
5. ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു;
എന്റെ ഉള്ളം കാത്തിരിക്കുന്നു;
അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
6. ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ,
അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ
എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
7. യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക;
യഹോവയുടെ പക്കൽ കൃപയും
അവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്.
8. അവൻ യിസ്രായേലിനെ അവന്റെ സകല
അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും. PE
Total 150 Chapters, Current Chapter 130 of Total Chapters 150
×

Alert

×

malayalam Letters Keypad References