സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, ദാവീദിനെയും [QE][QS]അവന്റെ സകലകഷ്ടതയെയും ഓർക്കണമേ. [QE]
2. [QS]അവൻ യഹോവയോടു സത്യം ചെയ്ത് [QE][QS]യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ: [QE]
3. [QS]“യഹോവയ്ക്ക് ഒരു സ്ഥലം, [QE][QS]യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ [QE]
4. [QS]ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; [QE][QS]എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. [QE]
5. [QS]ഞാൻ എന്റെ കണ്ണിന് ഉറക്കവും [QE][QS]എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.” [QE]
6. [QS]നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ട് [QE][QS]വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ. [QE]
7. [QS]നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന് [QE][QS]അവന്റെ പാദപീഠത്തിൽ നമസ്കരിക്കുക. [QE]
8. [QS]യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി [QE][QS]നിന്റെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ. [QE]
9. [QS]നിന്റെ പുരോഹിതന്മാർ നീതി ധരിക്കുകയും [QE][QS]നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. [QE]
10. [QS]നിന്റെ ദാസനായ ദാവീദിനെ ഓർത്ത് [QE][QS]നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ. [QE]
11. [QS]“ഞാൻ നിന്റെ ഉദരഫലത്തെ [QE][QS]നിന്റെ സിംഹാസനത്തിൽ ഇരുത്തും; [QE]
12. [QS]നിന്റെ മക്കൾ എന്റെ നിയമവും [QE][QS]ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ [QE][QS]അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് [QE][QS]യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല. [QE]
13. [QS]യഹോവ സീയോനെ തിരഞ്ഞെടുക്കുകയും [QE][QS]അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. [QE]
14. [QS]“അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; [QE][QS]ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും; [QE]
15. [QS]അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; [QE][QS]അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ടു തൃപ്തി വരുത്തും. [QE]
16. [QS]അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; [QE][QS]അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. [QE]
17. [QS]അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും; [QE][QS]എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്. [QE]
18. [QS]ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; [QE][QS]അവന്റെ തലയിലോ കിരീടം ശോഭിക്കും.” [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 132 / 150
1 യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കണമേ. 2 അവൻ യഹോവയോടു സത്യം ചെയ്ത് യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ: 3 “യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ 4 ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. 5 ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.” 6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ട് വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ. 7 നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവന്റെ പാദപീഠത്തിൽ നമസ്കരിക്കുക. 8 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ. 9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കുകയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. 10 നിന്റെ ദാസനായ ദാവീദിനെ ഓർത്ത് നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ. 11 “ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തും; 12 നിന്റെ മക്കൾ എന്റെ നിയമവും ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല. 13 യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. 14 “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും; 15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ടു തൃപ്തി വരുത്തും. 16 അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. 17 അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്. 18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.”
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 132 / 150
×

Alert

×

Malayalam Letters Keypad References