1. യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; [QBR] അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
2. ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
3. കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
4. ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
5. ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
6. ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
7. വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
8. പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
9. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
10. ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
11. അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
12. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
13. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
14. അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
15. ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
16. തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
17. മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
18. ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
19. അമോര്യരുടെ രാജാവായ സീഹോനെയും - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
20. ബാശാൻ രാജാവായ ഓഗിനെയും - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
21. അവരുടെ ദേശം അവകാശമായി കൊടുത്തു - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
22. തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
23. നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
24. നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
25. സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
26. സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [PE]