സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; [QBR] എന്റെ അടുക്കലേക്ക് വേഗം വരണമേ; [QBR] ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ [QBR] എന്റെ അപേക്ഷ കേൾക്കണമേ. [QBR]
2. എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും [QBR] എന്റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ. [QBR]
3. യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, [QBR] എന്റെ അധരദ്വാരം കാക്കണമേ. [QBR]
4. ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ [QBR] എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ; [QBR] അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ. [QBR]
5. നീതിമാൻ എന്നെ അടിക്കുന്നത് ദയ; [QBR] അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ; [QBR] എന്റെ തല അത് വിലക്കാതിരിക്കട്ടെ; [QBR] ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു. [QBR]
6. അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും; [QBR] എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും. [QBR]
7. നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ [QBR] ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. [QBR]
8. കർത്താവായ യഹോവേ, എന്റെ കണ്ണുകൾ നിങ്കലേക്കാകുന്നു. [QBR] ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ. [QBR]
9. അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും [QBR] ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കണമേ. [QBR]
10. ഞാൻ രക്ഷപെടുമ്പോൾ [QBR] ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 141 / 150
സങ്കീർത്തനങ്ങൾ 141:133
1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്ക് വേഗം വരണമേ; ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കണമേ. 2 എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ. 3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കണമേ. 4 ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ. 5 നീതിമാൻ എന്നെ അടിക്കുന്നത് ദയ; അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ; എന്റെ തല അത് വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു. 6 അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും. 7 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. 8 കർത്താവായ യഹോവേ, എന്റെ കണ്ണുകൾ നിങ്കലേക്കാകുന്നു. ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ. 9 അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കണമേ. 10 ഞാൻ രക്ഷപെടുമ്പോൾ ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 141 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References