സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവയെ സ്തുതിക്കുവിൻ; [QE][QS]എൻ മനമേ, യഹോവയെ സ്തുതിക്കുക. [QE]
2. [QS]ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; [QE][QS]ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും. [QE]
3. [QS]നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; [QE][QS]സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്. [QE]
4. [QS]അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; [QE][QS]അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. [QE]
5. [QS]യാക്കോബിന്റെ ദൈവം സഹായമായി [QE][QS]തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. [QE]
6. [QS]അവൻ ആകാശവും ഭൂമിയും സമുദ്രവും [QE][QS]അവയിലുള്ള സകലവും ഉണ്ടാക്കി; [QE][QS]അവൻ എന്നേക്കും വിശ്വസ്തനായിരിക്കുന്നു. [QE]
7. [QS]പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; [QE][QS]വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു; [QE][QS]യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു. [QE]
8. [QS]യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; [QE][QS]യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; [QE][QS]യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. [QE]
9. [QS]യഹോവ പരദേശികളെ പരിപാലിക്കുന്നു; [QE][QS]അവൻ അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; [QE][QS]എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു. [QE]
10. [QS]യഹോവ എന്നേക്കും വാഴും; [QE][QS]സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. [QE][QS]യഹോവയെ സ്തുതിക്കുവിൻ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 146 / 150
1 യഹോവയെ സ്തുതിക്കുവിൻ; എൻ മനമേ, യഹോവയെ സ്തുതിക്കുക. 2 ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും. 3 നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്. 4 അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. 5 യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. 6 അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തനായിരിക്കുന്നു. 7 പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു. 8 യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. 9 യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു. 10 യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിക്കുവിൻ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 146 / 150
×

Alert

×

Malayalam Letters Keypad References