സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവയെ സ്തുതിക്കുവിൻ; [QE][QS]നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; [QE][QS]അത് മനോഹരവും സ്തുതി ഉചിതവും തന്നെ. [QE]
2. [QS]യഹോവ യെരൂശലേമിനെ പണിയുന്നു; [QE][QS]അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. [QE]
3. [QS]മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും [QE][QS]അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു. [QE]
4. [QS]അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; [QE][QS]അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു. [QE]
5. [QS]നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; [QE][QS]അവന്റെ വിവേകത്തിന് അന്തമില്ല. [QE]
6. [QS]യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; [QE][QS]അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. [QE]
7. [QS]സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; [QE][QS]കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ; [QE]
8. [QS]അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; [QE][QS]ഭൂമിക്കായി മഴ ഒരുക്കുന്നു; [QE][QS]അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു. [QE]
9. [QS]അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും [QE][QS]അതതിന്റെ ആഹാരം കൊടുക്കുന്നു. [QE]
10. [QS]അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല; [QE][QS]പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. [QE]
11. [QS]തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും [QE][QS]ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. [QE]
12. [QS]യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; [QE][QS]സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക; [QE]
13. [QS]അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് [QE][QS]നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. [QE]
14. [QS]അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; [QE][QS]വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു. [QE]
15. [QS]അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; [QE][QS]അവന്റെ വചനം അതിവേഗം ഓടുന്നു. [QE]
16. [QS]അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; [QE][QS]ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. [QE]
17. [QS]അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; [QE][QS]അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്? [QE]
18. [QS]അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; [QE][QS]കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു. [QE]
19. [QS]അവൻ യാക്കോബിന് തന്റെ വചനവും [QE][QS]യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. [QE]
20. [QS]അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല; [QE][QS]അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. [QE][QS]യഹോവയെ സ്തുതിക്കുവിൻ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 147 / 150
1 യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ. 2 യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. 3 മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു. 4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു. 5 നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; അവന്റെ വിവേകത്തിന് അന്തമില്ല. 6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. 7 സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ; 8 അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു. 9 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു. 10 അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല; പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. 11 തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക; 13 അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. 14 അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു. 15 അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു. 16 അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. 17 അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്? 18 അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു. 19 അവൻ യാക്കോബിന് തന്റെ വചനവും യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. 20 അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിക്കുവിൻ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 147 / 150
×

Alert

×

Malayalam Letters Keypad References